
കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകൽ എന്നിവയെ കുറിച്ച് ഒരു വർഷത്തിനുള്ളിൽ 2,570 നോട്ടിഫിക്കേഷനുകൾ ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേഷൻസ് യൂണിറ്റിന് (എഫ്ഐയു) ലഭിച്ചതായി സർക്കാർ റിപ്പോർട്ട്. റിപ്പോര്‍ട്ട് പ്രകാരം 77 ശതമാനവും ബാങ്കിങ് മേഖലയാണ് നോട്ടിഫിക്കേഷനുകൾ സമർപ്പിച്ചത്, 1,977 റിപ്പോർട്ടുകൾ. മണി എക്‌സ്‌ചേഞ്ച് കമ്പനികൾ 566 അല്ലെങ്കിൽ 22 ശതമാനം നോട്ടിഫിക്കേഷനുകൾ സമർപ്പിച്ചു. ഇലക്ട്രോണിക് പേയ്‌മെൻ്റ് കമ്പനികൾ 20, ഫിനാൻഷ്യൽ ബ്രോക്കറേജ് കമ്പനികൾ അഞ്ച് എന്നിങ്ങനെയാണ് കണക്കുകൾ.
നിയമ നമ്പർ 106/2013 ലെ ആർട്ടിക്കിൾ 18 പ്രകാരം ബന്ധപ്പെട്ട അധികൃതരിൽ നിന്ന് അറിയിപ്പ് ലഭിച്ച സ്ഥാപനങ്ങളിൽ നിന്നും കൗണ്ടർപാർട്ട് യൂണിറ്റുകളിൽ നിന്നും അതിൻ്റെ ചുമതലകൾ നിർവ്വഹിക്കുന്നതിന് ആവശ്യമെന്ന് തോന്നുന്ന ഏത് വിവരവും രേഖകളും നേടാനുള്ള അധികാരം യൂണിറ്റിന് ഉണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ