ജിദ്ദയില്‍ ചേരിവികസനത്തിനായി കുടിയൊഴിപ്പിച്ച 14,156 കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി

By Web TeamFirst Published Aug 7, 2022, 7:37 PM IST
Highlights

ചേരികളില്‍ പഴയകെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്ന പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നിന്ന് കുടിയൊഴിപ്പിക്കുന്ന സ്വദേശി കുടുംബങ്ങള്‍ക്ക് വിവിധ ആനുകൂല്യങ്ങളും നഷ്ടപരിഹാരവും മറ്റ് സൗജന്യ സേവനങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്.

റിയാദ്: ജിദ്ദ ചേരിവികസനത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട 14,156 കുടുംബങ്ങള്‍ക്ക് 24.3 കോടിയിലേറെ റിയാല്‍ വീട്ടുവാടകയായി നല്‍കി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നഗരവികസന പദ്ധതിയുടെ ഭാഗമായി ചേരിയൊഴിപ്പിക്കല്‍ ആരംഭിച്ച ശേഷം ഇതുവരെ നല്‍കിയ തുകയുടെ കണക്കാണിതെന്ന് ചേരിവികസന സമിതി അറിയിച്ചു.

ചേരികളില്‍ പഴയകെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്ന പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നിന്ന് കുടിയൊഴിപ്പിക്കുന്ന സ്വദേശി കുടുംബങ്ങള്‍ക്ക് വിവിധ ആനുകൂല്യങ്ങളും നഷ്ടപരിഹാരവും മറ്റ് സൗജന്യ സേവനങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. താല്‍ക്കാലികമായി പാര്‍പ്പിട സൗകര്യം ലഭ്യമാക്കല്‍, വാടക അടക്കല്‍ അടക്കമുള്ള സേവനങ്ങളാണ് നല്‍കുന്നത്. വാടക അടക്കല്‍ സേവനത്തിന്റെ പ്രയോജനം ഇതുവരെ 14,156 കുടുംബങ്ങള്‍ക്കാണ് ലഭിച്ചത്.

നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ പരിശോധന ശക്തം; ഒരാഴ്ചക്കിടെ പിടിയിലായത് 14,509 പേര്‍

പദ്ധതി പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ, സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോക്താക്കളായ 213 സൗദി യുവതീയുവാക്കള്‍ക്ക് ഈ വിഭാഗത്തില്‍ പെട്ടവരെ ലക്ഷ്യമിട്ടുള്ള ശാക്തീകരണ പദ്ധതി വഴി തൊഴിലവസരങ്ങള്‍ ലഭ്യമാക്കി. ഭക്ഷ്യകിറ്റ്, കുടിവെള്ളം, ഭക്ഷണം, മരുന്ന്, ബേബി ഫുഡ് എന്നിവയുടെ വിതരണവും വീട്ടുപകരണങ്ങള്‍ സൗജന്യമായി നീക്കം ചെയ്യലും ഉള്‍പ്പടെ 86,000 സേവനങ്ങള്‍ ഈ കുടുംബങ്ങള്‍ക്ക് നല്‍കി.

പ്രവാസി മലയാളിയെ തുടര്‍ ചികിത്സക്കായി നാട്ടിലെത്തിച്ചു

റിയാദ്: പക്ഷാഘാതത്തെ ബാധിച്ച് രണ്ടര മാസത്തോളമായി റിയാദിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളിയെ നാട്ടിലെത്തിച്ചു. ആലപ്പുഴ കുട്ടനാട് സ്വദേശി സുനിൽ തങ്കമ്മയെയാണ് കേളി കലാ സാംസ്കാരിക വേദിയുടെ ഇടപെടലിൽ തുടർ ചികിത്സക്കായി നാട്ടിലെത്തിച്ചത്.

കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി റിയാദിലെ നസീമിൽ എ.സി ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. ജോലിക്ക് പോകാൻ കഴിയാതെ കിടപ്പിലായ സുനിലിനെ സഹപ്രവർത്തകർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടര മാസത്തെ ചികിത്സക്ക് ശേഷവും അസുഖത്തിന് കാര്യമായ മാറ്റമില്ലാത്തതിനാൽ തുടർ ചികിത്സക്കായി നാട്ടിൽ എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.

സൗദിയില്‍ ചെറുവിമാനം കടലില്‍ തകര്‍ന്നു വീണു

ചികിത്സയ്ക്കായി ഭീമമായ തുകയാണ് ആശുപത്രിയിൽ ഒടുക്കേണ്ടിയിരുന്നത്. എന്നാൽ അത്രയും തുക കണ്ടെത്തുകയെന്നത് സുനിലിന് പ്രായസമായതിനാൽ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ കേളി ജീവകാരുണ്യ കമ്മറ്റി ഇടപെട്ടാണ് നാട്ടിൽ പോകുന്നതിനുള്ള വഴി ഒരുക്കിയത്. സുനിലിന്റെ യാത്രാ ചെലവും യാത്രക്കുള്ള സ്‌ട്രെച്ചർ സംവിധാനം ഒരുക്കുന്ന ചെലവും എംബസിയാണ് ഏറ്റെടുത്തത്.

click me!