വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.38ന് അല്‍ ഹുദൈദയിലെ ഏവിയേഷന്‍ ക്ലബ്ബിന്റെ എയര്‍സ്ട്രിപ്പിന് സമീപം കടലില്‍ അപകടമുണ്ടായത്.

റിയാദ്: സൗദി ഏവിയേഷന്‍ ക്ലബ്ബിന്റെ ചെറുവിമാനം കടലില്‍ തകര്‍ന്നു വീണു. സൗദിയില്‍ അസീര്‍ മേഖലയിലെ അല്‍ ഹരീദയിലാണ് ഏവിയേഷന്‍ ക്ലബ്ബിന്റെ എച്ച് സെഡ്-എസ്എഎല്‍ എന്ന ചെറുവിമാനം തകര്‍ന്നുവീണത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.38ന് അല്‍ ഹുദൈദയിലെ ഏവിയേഷന്‍ ക്ലബ്ബിന്റെ എയര്‍സ്ട്രിപ്പിന് സമീപം കടലില്‍ അപകടമുണ്ടായത്. ഹരീദയിലെ ഏവിയേഷന്‍ ക്ലബ്ബ് റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം തൊട്ടടുത്തുള്ള കടലില്‍ 30 മീറ്ററോളം അകലെ വീഴുകയായിരുന്നു. പൈലറ്റിനെയും കൂടെയുണ്ടായിരുന്നവരെയും രക്ഷപ്പെടുത്തി. അവരെ അബഹയിലെ അസീര്‍ സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി ഏവിയേഷന്‍ അന്വേഷണ ഓഫീസ് അറിയിച്ചു. 

ഒപ്പം ജോലി ചെയ്യുന്നയാളിനെ വാട്സ്ആപിലൂടെ അസഭ്യം പറഞ്ഞു; യുഎഇയില്‍ പ്രവാസിക്ക് ശിക്ഷ

Scroll to load tweet…

സൗദി അറേബ്യയിലെ ഗോതമ്പ് കർഷകർക്ക് ‘സാഗോ’യുടെ 90.5 ദശലക്ഷം റിയാൽ 

റിയാദ്: 140 പ്രാദേശിക ഗോതമ്പ് കർഷകർക്ക് സൗദി അറേബ്യൻ ധാന്യ ഉൽപാദകരുടെ സംഘടന (സാഗോ) ഒമ്പത് കോടി അഞ്ച് ലക്ഷം റിയാൽ നൽകി. സീസണിൽ മതിയായ അളവിൽ വിളവ് നൽകിയ ഗോതമ്പ് കർഷകർക്കാണ് പണം നല്‍കിയത്.

52,158 ടൺ ഗോതമ്പാണ് 'സാഗോ' ഇത്രയും കർഷകരിൽനിന്ന് സംഭരിച്ചതെന്നും ഇവര്‍ക്ക് എട്ടു തവണയായാണ് പണം നൽകിയതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. കർഷകരിൽനിന്ന് സാഗോ സംഭരിക്കുന്ന ഗോതമ്പ് നേരിട്ട് വിപണിയിലെത്തിക്കും. രാജ്യത്തെ മൊത്തം കർഷകരിൽനിന്ന് ഇതുവരെ സാഗോ ആകെ സംഭരിച്ച ഗോതമ്പിന്റെ അളവ് 449,445 ടണ്ണായി. 

ഉംറ വിസയിൽ സൗദിയിൽ എത്തുന്നവര്‍ക്ക് ഏത് വിമാനത്താവളത്തിലും ഇറങ്ങാം; എവിടെയും സഞ്ചരിക്കാം

സൗദി അറേബ്യ വിദേശികൾക്ക് വൻതോതിൽ ഉംറ വിസ നല്‍കുന്നു

റിയാദ്: സൗദി അറേബ്യ വൻതോതിൽ ഉംറവിസ അനുവദിക്കുന്നു. പുതിയ ഉംറ സീസൺ ആരംഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ 6,000 വിസകളാണ് അനുവദിച്ചത്. സീസൺ ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പ് മുതലേ വിസ അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയിരുന്നു. അന്ന് മുതൽ ഇതുവരെ അനുവദിച്ച ആകെ ഉംറ വിസകളുടെ എണ്ണം 20,000 കവിഞ്ഞു. 

ഓൺലൈനായി തന്നെ വിസയ്‍ക്കുള്ള പണമടയ്ക്കാനും കഴിയും. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീർഥാടകർ www.haj.gov.sa/ar/InternalPages/Umrah എന്ന ലിങ്ക് വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടത്.