
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രതിവർഷം 5 ലക്ഷത്തിലധികം പ്രവാസികൾ പകർച്ചവ്യാധി വൈദ്യപരിശോധനയ്ക്ക് വിധേയരാകുന്നുവെന്ന് റിപ്പോർട്ടുകൾ. പകർച്ചവ്യാധികൾ കണ്ടെത്താനും പ്രവാസികൾ സമൂഹത്തിന്‍റെ ഭാഗമാകും മുമ്പ് അവരുടെ ആരോഗ്യക്ഷമത ഉറപ്പാക്കാനുമായി ആരോഗ്യ മന്ത്രാലയത്തിലെ എക്സ്പാട്രിയേറ്റ് ലേബർ സ്ക്രീനിംഗ് യൂണിറ്റാണ് സമഗ്രമായ വൈദ്യപരിശോധനകൾ നടത്തുന്നത്. പൊതുജനാരോഗ്യം സംരക്ഷിക്കുക എന്നതും ഇതിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്. പ്രതിവർഷം 5,00,000ത്തിലധികം പ്രവാസികൾ വൈദ്യപരിശോധനയ്ക്ക് വിധേയരാകുന്നുണ്ടെന്നും, കുവൈത്തിലെ ആരോഗ്യ അപകട സാധ്യതകൾക്കെതിരായ ആദ്യ പ്രതിരോധ നിരയാണ് ഈ യൂണിറ്റെന്നും മേധാവി ഡോ. ഗാസി അൽ മുതൈരി പറഞ്ഞു.
അത്യാധുനിക സാങ്കേതിക വിദ്യകളുടെ സംയോജനം, പരിശോധന കേന്ദ്രങ്ങളിലെ ശേഷി വർധിപ്പിക്കൽ, ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളുമായുള്ള തന്ത്രപരമായ സഹകരണം എന്നിവയുൾപ്പെടെ രാജ്യത്തെ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള യൂണിറ്റിൻ്റെ നിരന്തരമായ ശ്രമങ്ങളെക്കുറിച്ചും ഡോ. അൽ മുതൈരി വിശദീകരിച്ചു.
ഹെപ്പറ്റൈറ്റിസ് ബി, സി, എയ്ഡ്സ്, ക്ഷയം തുടങ്ങിയ പകർച്ചവ്യാധികൾ കണ്ടെത്താൻ മെഡിക്കൽ പരിശോധനകൾ നടത്തി എക്സ്പാട്രിയേറ്റ് ലേബർ സ്ക്രീനിംഗ് യൂണിറ്റ് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ഡോ. അൽ-മുതൈരി പറഞ്ഞു. കൂടാതെ, പ്രവാസികൾക്ക് മെനിഞ്ചൈറ്റിസ് വാക്സിനുകൾ ഉൾപ്പെടെ ആവശ്യമായ പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുന്നുണ്ടെന്നും ഒപ്പമുള്ള കുട്ടികൾക്ക് ശരിയായ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നുണ്ടെന്നും യൂണിറ്റ് ഉറപ്പാക്കുന്നുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ