ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Published : Sep 25, 2022, 10:53 PM IST
ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Synopsis

കഴിഞ്ഞ നാലു മാസമായി റിയാദിലെ അല്‍-ഈമാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

റിയാദ്: പൊലീസ് കസ്റ്റഡിയിലിരിക്കെ രോഗബാധിതനായി റിയാദിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ച തമിഴ്‌നാട് ചെന്നൈ സ്വദേശി സെന്തില്‍ തങ്കവേലുവിന്റെ (28) മൃതദേഹം നാട്ടില്‍ കൊണ്ടുപോയി. കഴിഞ്ഞ നാലു മാസമായി റിയാദിലെ അല്‍-ഈമാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വ്യാഴാഴ്ച രാവിലെ എയര്‍ ഇന്ത്യാ വിമാനത്തില്‍ മുബൈ വഴി ചെന്നൈ വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്‌കരിച്ചു. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിലാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

സൗദി അറേബ്യയിൽ മരിച്ച രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മലയാളികളുടെ ഇടപെടലിൽ നാട്ടിലെത്തിച്ചു

റിയാദ്: സൗദി അറേബ്യയില്‍ മരിച്ച രണ്ട് ഇന്ത്യാക്കാരുടെ മൃതദേഹങ്ങൾ മലയാളികളുടെ ഇടപെടലിൽ നാട്ടിലെത്തിച്ചു. ഒരു തമിഴ്‍നാട് സ്വദേശിയുടെയും മറ്റൊരു രാജസ്ഥാൻ സ്വദേശിയുടെയും മൃതദേഹങ്ങളാണ് ഉനൈസ കെ.എം.സി.സിയുടെ ഇടപെടലിൽ നാട്ടിലേക്ക് അയച്ചത്. രാജസ്ഥാൻ സ്വദേശി ഭഗവാൻ റാം (53) ഹൃദയാഘാതം മൂലമാണ് മരിച്ചത്.  തമിഴ്നാട് കന്യാകുമാരി സ്വദേശി ദിലീഷ് സെൽവരാജിനെ (27) ഉനൈസയിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നിയമ നടപടികൾ പൂർത്തിയാക്കി രണ്ട് മൃതദേഹങ്ങളും നാട്ടിലെത്തിച്ചത്. സുഹൃത്തുക്കളെ കാണുന്നതിന് വേണ്ടി യാംബുവിൽനിന്നും അൽഖസീമിലെത്തിയ ഭഗവാൻ റാമിനെ ഹൃദയാഘാതത്തെ തുടർന്ന് കിങ് സഊദ് ശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഒരു മാസത്തോളം  ചികിത്സ തുടർന്നെങ്കിലും കഴിഞ്ഞ മാസം 16ന് മരിച്ചു.

വാഹനാപകടം; രണ്ട് പ്രവാസി മലയാളികള്‍ മരിച്ചു

തമിഴ്നാട് കന്യാകുമാരി സ്വദേശി ദിലീഷ് സെൽവരാജൻ ജോലിക്ക് ഹാജരാകാതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകൻ നടത്തിയ അന്വേഷണത്തിൽ താമസസ്ഥലത്തെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. കുടുംബത്തിന്റെ ഏക തുണയായിരുന്ന മകന്റെ വിയോഗം കാരണം പ്രയാസത്തിലായ മാതാപിതാക്കൾ കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റിയെ ബന്ധപ്പെട്ട്  മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം തേടി. 

എന്നാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവുകൾ വഹിക്കാൻ സ്‍പോൺസർ വിസമ്മതിച്ചതിനെ തുടർന്ന് നടപടികൾ അനിശ്ചിതത്വത്തിലായി. തുടർന്ന് കെ.എം.സി.സി നേതൃത്വം റിയാദ് ഇന്ത്യൻ എംബസിയെ സമീപിക്കുകയും എംബസി സാമൂഹികക്ഷേമ വിഭാഗം ചെലവുകൾ ഏറ്റെടുക്കുകയുമായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ശൈത്യകാലം വൈകും, വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി