Asianet News MalayalamAsianet News Malayalam

വാഹനാപകടം; രണ്ട് പ്രവാസി മലയാളികള്‍ മരിച്ചു

മസ്‌കറ്റില്‍ ഉണ്ടായ അപകടത്തില്‍ കുമ്പള ബത്തേരി റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന മൊയ്തീന്‍ കുഞ്ഞി (57) ആണ് മരിച്ചത്.

two keralite expats died in oman
Author
First Published Sep 21, 2022, 10:57 PM IST

മസ്‌കറ്റ്: ഒമാനില്‍ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് മലയാളികള്‍ മരിച്ചു. കാസര്‍കോട് സ്വദേശികളാണ് മരിച്ചത്. മസ്‌കറ്റില്‍ ഉണ്ടായ അപകടത്തില്‍ കുമ്പള ബത്തേരി റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന മൊയ്തീന്‍ കുഞ്ഞി (57) ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രിയിലാണ് അപകടം ഉണ്ടായത്. അപകടത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. പിതാവ്: പരേതനായ പട്ടാമ്പി കുഞ്ഞഹമ്മദ്, മാതാവ്: മറിയുമ്മ, ഭാര്യ: റംല, മക്കള്‍: റാസിഖ്, റൈനാസ്, റൈസ. ബര്‍ക്കയിലുണ്ടായ അപകടത്തില്‍ മഞ്ചേശ്വരം മജിബയിയിലെ നയിമുളി വീട്ടില്‍ മുഹമ്മദ് ഇസ്മായില്‍ (65) മരിച്ചു. പിതാവ്: മുഹമ്മദ് അബൂബക്കര്‍, മാതാവ്: ബീഫാത്തുമ്മ, ഭാര്യ: താഹിറ ബാനു. മൃതദേഹം റുസ്താഖ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

അവധി കഴിഞ്ഞ് നാട്ടില്‍ നിന്നെത്തി നാലാം ദിവസം പ്രവാസി മലയാളി മരിച്ചു

ഹൃദയാഘാതം മൂലം ചികിത്സയിലായിരുന്ന മലയാളി കുവൈത്തില്‍ മരിച്ചു

കുവൈത്ത് സിറ്റി: ഹൃദയാഘാതം മൂലം കുവൈത്തില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കാസര്‍കോട് നീലേശ്വരം ഭരിക്കുളം സ്വദേശി ഖാലിദ് അച്ചുമാടം (47) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 17ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ആന്‍ജിയോപ്ലാസ്റ്റി ചെയ്‍തിരുന്നു. എന്നാല്‍ രണ്ടാം ദിവസം ആശുപത്രിയില്‍ വെച്ച് മസ്‍തിഷ്കാഘാതം സംഭവിക്കുകയും നില ഗുരുതരമാവുകയുമായിരുന്നു.

നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ശ്രമം നടന്നിരുന്നു. സാമൂഹിക പ്രവര്‍ത്തകനും കാസര്‍കോട് ജില്ലാ അസോസിയേഷന്‍ ട്രഷററുമായ സി.എച്ച് മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തില്‍  എംബസിയുടെ സഹകരണത്തോടെ ഇതിനുള്ള നടപടികള്‍ സ്വീകരിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായിരുന്നതിനാല്‍ ഡോക്ടര്‍മാര്‍ അനുമതി നല്‍കിയില്ല. ഈ മാസം 14ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. തുടര്‍ന്ന് കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയായിരുന്നു.

പ്രവാസി മലയാളി സൗദിയില്‍ നിര്യാതനായി

2009 മുതല്‍ കുവൈത്തില്‍ ജോലി ചെയ്യുന്ന ഖാലിദ് പച്ചക്കറി വിതരണക്കാരനായി ജോലി ചെയ്യുകയായിരുന്നു. പിതാവ് - കെ. അബ്‍ദുല്ല. ഭാര്യ - റഷീന. മക്കള്‍ - റമീസ് രാജ്, റിസല്‍ മുഹമ്മദ്, റിമ ഫാത്തിമ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Follow Us:
Download App:
  • android
  • ios