
റിയാദ്: ഒരാഴ്ച മുമ്പ് സൗദി അറേബ്യയിലെ ജുബൈലിൽ നിന്നും ഒരാഴ്ച മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ കണ്ടെത്തി. കർണാടക മംഗലാപുരം സ്വദേശിയായ സുലൈമാൻ ഹമീദിന്റെ (39) മൃതദേഹമാണ് ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ കണ്ടെത്തിയത്. വാഹനാപകടത്തില്‍ മരണപ്പെട്ടു എന്നാണ് അധികൃതരില്‍ നിന്ന് ലഭിച്ച വിവരം
കഴിഞ്ഞ ബുധനാഴ്ച രാത്രി 10 മണിക്ക് ശേഷം ശേഷം സുലൈമാൻ ഹമീദിനെ കാണാതാവുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാഞ്ഞതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തിലാണ് ഒരു അപകടത്തിൽ അദ്ദേഹം മരിച്ചു എന്ന് അറിയുന്നത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 10.30-ഓടെ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് അദ്ദേഹം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും പിന്നീട് മരണം സംഭവിക്കുകയും ചെയ്തതായാണ് ട്രാഫിക് പൊലീസിൽ നിന്നും ലഭിച്ച വിവരം. കിങ് ഫൈസൽ വെസ്റ്റ് സ്ട്രീറ്റിലൂടെ നടന്നു പോകുമ്പോൾ കാർ ഇടിക്കുകയായിരുന്നത്രെ. സുലൈമാന്റെ പിതാവ് - ഹമീദ് അബുബക്കർ. മാതാവ് - മൈമൂന.
Read also: അറസ്റ്റ് ചെയ്ത് നാടുകടത്തിയത് 10,000 പ്രവാസികളെ; പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam