മസ്തിഷ്കാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

By Web TeamFirst Published Nov 25, 2022, 5:50 PM IST
Highlights

സ്വകാര്യ കുടിവെള്ള കമ്പനിയിൽ ജോലിചെയ്തുവരികയായിരുന്ന അബു സാലിഹ് താജുദ്ദീൻ ഒരാഴ്ച മുമ്പാണ് ആശുപത്രിയിൽ മരിച്ചത്.

റിയാദ്: മസ്തിഷ്കാഘാതം മൂലം ഹാഇൽ കിങ് ഖാലിദ് ആശുപത്രിയിൽ മരിച്ച കൊല്ലം പള്ളിമുക്ക് സ്വദേശി അബു സാലിഹ് താജുദ്ദീന്റെ (56) മൃതദേഹം നാട്ടിലെത്തിച്ചു. ഹാഇൽ നവോദയ പ്രവർത്തകരാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകിയത്. സ്വകാര്യ കുടിവെള്ള കമ്പനിയിൽ ജോലിചെയ്തുവരികയായിരുന്ന അബു സാലിഹ് താജുദ്ദീൻ ഒരാഴ്ച മുമ്പാണ് ആശുപത്രിയിൽ മരിച്ചത്.

നവോദയ രക്ഷാധികാരി സുനിൽ മാട്ടൂൽ, രക്ഷാധികാര സമിതി അംഗം അബൂബക്കർ ചെറായി, സിറ്റി യൂനിറ്റ് പ്രസിഡന്റ് നിസാർ പള്ളിമുക്ക്, ജീവകാരുണ്യ പ്രവർത്തകൻ ഷഹൻഷാ റഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ റോഡ് മാർഗം റിയാദിലെത്തിച്ച മൃതദേഹം എമിറേറ്റ്‌സ് വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. ബന്ധുക്കളോടൊപ്പം പള്ളിമുക്ക് ഡി.വൈ.എഫ്.ഐ എൻ.എസ് യൂനിറ്റ് പ്രസിഡന്റ് മുഹ്സിൻ, സുൽഫിക്കർ നടയട, സിയാദ് പള്ളിമുക്ക് എന്നിവരും മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തിയിരുന്നു. എം. നൗഷാദ് എം.എൽ.എ, മുനിസിപ്പൽ കൗൺസിലർമാരായ സജീവ്, എം. നസീമ  എന്നിവരടക്കം നിരവധിപേർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. റഹ്മത്ത് ബീവിയാണ് ഭാര്യ, ഫരീദാ, അഫ്നാ, ആസിയാ എന്നിവർ മക്കളാണ്.

Read More - ഉംറ തീര്‍ത്ഥാടനത്തിനായി പുറപ്പെട്ട കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; മൂന്നു മരണം

 പ്രവാസി മലയാളി യുവാവ് ന്യുമോണിയ ബാധിച്ചു മരിച്ചു

റിയാദ്: മലയാളി യുവാവ് സൗദി അറേബ്യയിലെ ദമ്മാമില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു. കോഴിക്കോട് പൂനൂര്‍ ഉണ്ണിക്കുളം കോളിക്കല്‍ തോട്ടത്തില്‍ മുഹമ്മദ് അബ്ദുല്‍ ബാസിത്ത് (26) ആണ് മരിച്ചത്. ബുറൈദ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മുസ്താഫ് സമൂസ കമ്പനിയില്‍ സെയിൽസ്മാനായ യുവാവ് ദമമാമില്‍ ജോലിയുടെ ഭാഗമായി എത്തിയതായിരുന്നു.

Read More -  പ്രവാസി മലയാളി നെഞ്ചുവേദനയെ തുടർന്ന് മരിച്ചു

മൂന്നു ദിവസം മുമ്പ് ഇവിടെ എത്തിയ ബാസിത്തിനെ കടുത്ത പനിയെ തുടര്‍ന്ന് ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും പരിശോധനയില്‍ ന്യുമോണിയ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. വിദഗ്ധ ചികിത്സ നടക്കുന്നതിനിടയില്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ ആയിരുന്നു മരണം. മുമ്പ് കുവൈത്തില്‍ പ്രവാസിയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് സൗദിയിലെത്തിയത്. റിയാദിലുള്ള പിതാവ് ബഷീര്‍ വിവരമറിഞ്ഞ് ദമ്മാമില്‍ എത്തിയിട്ടുണ്ട്. മാതാവ്: റംല, സഹോദരിമാര്‍: റബീയത്ത്, റംസീന.

 

click me!