മക്കയിലെ നുസ്ഹയില്‍ ബ്രോസ്റ്റ്കടയില്‍ ജീവനക്കാരനാണ്. ഒരാഴ്ച മുമ്പാണ് മാതാപിതാക്കൾ സന്ദർശന വിസയിൽ ഇദ്ദേഹത്തിന്റെ അടുത്തെത്തിയത്.

റിയാദ്: മലയാളി നെഞ്ചുവേദനയെ തുടർന്ന് മക്കയിൽ മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് വറ്റലൂര്‍ സ്വദേശി മേക്കുളമ്പ് ചക്ര തൊടിക അബൂബക്കര്‍ മുസ്‍ലിയാരുടെ മകന്‍ സി.എച്ച്. മുഹമ്മദ് സലീം (44) ആണ് മരിച്ചത്. മക്കയിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലായിരുന്നു മരണം. 

മക്കയിലെ നുസ്ഹയില്‍ ബ്രോസ്റ്റ്കടയില്‍ ജീവനക്കാരനാണ്. ഒരാഴ്ച മുമ്പാണ് മാതാപിതാക്കൾ സന്ദർശന വിസയിൽ ഇദ്ദേഹത്തിന്റെ അടുത്തെത്തിയത്. സലീമിന് ഒപ്പം കഴിയുകയായിരുന്നു. മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാതാവ്: ഫാത്വിമ. ഭാര്യ: കൗലത്ത്. മക്കള്‍: സിനാന്‍, അദ്‌നാന്‍, ഫാത്വിമ സഹ്‍ല, ഫാത്വിമ ഫിദ, റുശ്ദ. സഹോദരങ്ങള്‍: ഷബീര്‍, മുജീബ്, ആരിഫ്, റഹ്മത്ത്, ഹൈറുന്നിസ്സ, സുനീറ.

Read More - പ്രവാസി മലയാളി യുവാവ് ന്യുമോണിയ ബാധിച്ചു മരിച്ചു

 സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ച ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞ ഉത്തര്‍പ്രദേശ് സ്വദേശി ഇസ്‌റാര്‍ അഹമ്മദിന്റെ (60) മൃതദേഹം കേളി കലാസാംസ്‌കാരിക വേദിയുടെ ഇടപെടലില്‍ അല്‍ഖര്‍ജില്‍ ഖബറടക്കി. കഴിഞ്ഞ 22 വര്‍ഷമായി അല്‍ഖര്‍ജിലെ ഒരു വര്‍ക്ക്‌ഷോപ്പില്‍ വെല്‍ഡര്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു ഇസ്റാര്‍ അഹമ്മദ്.

Read More - ഉംറ തീര്‍ത്ഥാടനത്തിനായി പുറപ്പെട്ട കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; മൂന്നു മരണം

ജോലി ചെയ്ത് കൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മരണം സംഭവിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ സദര്‍ജോണ്‍പൂര്‍ സ്വദേശികളായ പരേതരായ ഫൈലൂഷ് - സാബിറ കാര്‍തൂണ്‍ ദമ്പതികളുടെ മകനാണ്. ഭാര്യ ഷമ്മി നിസ അഞ്ചുകുട്ടികള്‍. കുടുംബത്തിന്റെ സമ്മതത്തോടെ സൗദി അറേബ്യയിലെ അല്‍ ഖര്‍ജ് ഖബര്‍സ്ഥാനില്‍ കേളി അല്‍ ഖര്‍ജ് ഏരിയ ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംസ്‌കാരം നടത്തി.