
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞ കേളി കലാസാംസ്‌കാരിക വേദി അംഗം സുരേഷ് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‍കരിച്ചു. കേളിയുടെ ന്യൂ സനയ്യ ഏരിയയിലെ അറേഷ് യൂണിറ്റ് മെമ്പറായിരുന്ന സുരേഷ് കുമാർ കോഴിക്കോട് കൊടുവള്ളി സ്വദേശിയാണ്.
അൽഖർജിലെ ഒരു സ്വകാര്യ കമ്പനിയിൽ ലേബറായി ജോലി ചെയ്‍തിരുന്ന സുരേഷിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. നീണ്ട 30 വർഷമായി റിയാദിലെ വിവിധ കമ്പനികളിലായി ജോലി ചെയ്തു വരികയായിരുന്നു സുരേഷ് കഴിഞ്ഞ ആറ് വർഷത്തോളമായി ഇഖാമ പുതുക്കി കിട്ടാത്തത് മൂലം നാട്ടിൽ പോകാനാവാതെ ബുദ്ധിമുട്ടുകയായിരുന്നു. മൂന്നു മാസങ്ങൾക്ക് മുൻപാണ് സ്‌പോൺസർഷിപ്പ് മാറ്റുന്നതിനായി അൽഖർജിലെ ഒരു കമ്പനി തയ്യാറായത്.
തുടർന്ന് സ്‌പോൺസർഷിപ്പ് മാറ്റുന്നതിനും നാട്ടിൽ പോകുന്നതിനുമുള്ള രേഖകൾ എംബസി മുഖേന ശരിയാക്കി വരുന്നതിനിടയിലാണ് മരണം സംഭവിക്കുന്നത്. ഇക്കാമയോ മറ്റ് അനുബന്ധ രേഖകളോ ഇല്ലാത്തതിനാലും നിലവിലെ സ്പോൺസർ സഹകരിക്കാത്തതിനാലും മൃതശരീരം അയക്കുന്നതിൽ കാലതാമസം നേരിട്ടു. കേളിയുടെ ജീവകാരുണ്യ വിഭാഗമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയത്.
Read also: ഹൃദ്രോഗം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ