ബന്ധുക്കളെ കണ്ടെത്തി; യുഎഇയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കും

By Web TeamFirst Published Jul 19, 2022, 9:12 PM IST
Highlights

കഴിഞ്ഞ ദിവസം ദുബൈയില്‍ വെച്ചാണ് മനാഫ് മരണപ്പെട്ടതെന്ന് ദുബൈ പൊലീസും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരും സാമൂഹിക പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.

ദുബൈ: ദുബൈയില്‍ മരണപ്പെട്ട കൊല്ലം ചവറ സ്വദേശി മനാഫ് ഗഫൂറിന്റെ (52) മൃതദേഹം നാട്ടിലെത്തിക്കും. മനാഫിന്റെ ബന്ധുക്കളെ കണ്ടെത്താന്‍ ദുബൈയിലെ സാമൂഹിക പ്രവര്‍കത്തകന്‍ നസീര്‍ വാടാനപ്പള്ളി സഹായം തേടിയിരുന്നു. എന്നാല്‍ മനാഫിന്റെ ബന്ധുക്കള്‍ തന്നെ ബന്ധപ്പെട്ടതായും മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

റാസല്‍ഖൈമയിലെ പൊലീസ് മോര്‍ച്ചറിയിലാണ് മനാഫ് ഗഫൂറിന്റെ മൃതദേഹം ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ദുബൈയില്‍ വെച്ചാണ് മനാഫ് മരണപ്പെട്ടതെന്ന് ദുബൈ പൊലീസും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരും സാമൂഹിക പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ബന്ധുക്കളെ കണ്ടെത്താന്‍ ശ്രമിച്ചത്. പിതാവ് - ഗഫൂര്‍, മാതാവ് - റംലത്ത് ബീവി, ഭാര്യ - സുല്‍ഫത്ത് ബീവി എന്നീ വിവരങ്ങളും സഫ മന്‍സില്‍, മടപ്പള്ളി, മുകുന്ദപുരം പി.ഒ, ചവറ, കൊല്ലം എന്ന വിലാസവുമാണ് അധികൃതര്‍ നല്‍കിയത്. മനാഫിന്റെ ബന്ധുക്കളെ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നസീര്‍ വാടാനപ്പള്ളി നന്ദി അറിയിച്ചു.

Read also:  അപകടത്തില്‍ പരിക്കേറ്റ പ്രവാസിയെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി

ഒമാനില്‍ രണ്ടുപേര്‍ വാദിയില്‍ മുങ്ങി മരിച്ചു
മസ്‌കറ്റ്: ഒമാനിലെ തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ റുസ്താഖ് വിലായത്തില്‍ വാദിയില്‍ മുങ്ങി രണ്ടു സ്വദേശികള്‍ മരിച്ചു. റുസ്താഖ് വിലായത്തിലെ വാദി അല്‍ ഹിംലിയിലായിരുന്നു സംഭവം.

അപകടമുണ്ടായ ഉടനെ ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. അതേസമയം മറ്റൊരു സംഭവത്തില്‍ മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ബീച്ചില്‍ അകപ്പെട്ട നാലു കുട്ടികളെ രക്ഷപ്പെടുത്തി. സീബ് വിലായത്തിലെ അല്‍ അതൈബ ബീച്ചിലായിരുന്നു സംഭവം. രണ്ടു കുട്ടികളെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാവും മറ്റ് രണ്ടുപേരെ നാട്ടുകാരുമാണ് രക്ഷിച്ചത്. 

സലാലയില്‍ കടലില്‍ കാണാതായ ഒരു ഇന്ത്യക്കാരന്റെ മൃതദേഹം കൂടി കണ്ടെടുത്തു

പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; ഇരുനൂറിലേറെ തസ്തികകളില്‍ സ്വദേശിവത്കരണം

മസ്‌കറ്റ്: കൂടുതല്‍ തൊഴില്‍ മേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കാനൊരുങ്ങി ഒമാന്‍ തൊഴില്‍ മന്ത്രാലയം. ഇരുനൂറില്‍ അധികം തസ്തികകളില്‍ വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തി തൊഴില്‍ മന്ത്രി ഡോ. മഹദ് ബിന്‍ സൈദ് ബഔവിന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഈ മേഖലകളില്‍ വിദേശികള്‍ക്ക് പുതിയ വിസ അനുവദിക്കില്ല. 207 തസ്തികകളാണ് സ്വദേശികള്‍ക്ക് മാത്രമായി നിജപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്. 

അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍/മാനേജര്‍, എച്ച്ആര്‍ ഡയറക്ടര്‍/മാനേജര്‍, ഡയറക്ടര്‍ ഓഫ് റിലേഷന്‍സ് ആന്റ് എക്‌സറ്റേണല്‍ കമ്യൂണിക്കേഷന്‍സ്, ഡയറക്ടര്‍/മാനേജര്‍ ഓഫ് സിഇഒ ഓഫീസ്, എംപ്ലോയ്മന്റ് ഡയറക്ടര്‍/മാനേജര്‍, ഫോളോഅപ്പ് ഡയറക്ടര്‍/മാനേജര്‍, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, ഡയറക്ടര്‍/മാനേജര്‍ ഓഫ് അഡ്മിഷന്‍ ആന്റ് റജിസ്‌ട്രേഷന്‍, സ്റ്റുഡന്‍സ് അഫേഴ്‌സ് ഡയറക്ടര്‍/മാനേജര്‍, കരിയര്‍ ഗൈഡന്‍സ് ഡയറക്ടര്‍/മാനേജര്‍, ഇന്ധന സ്റ്റേഷന്‍ മാനേജര്‍, ജനറല്‍ മാനേജര്‍, എച്ച് ആര്‍ സ്‌പെഷ്യലിസ്റ്റ്, ലൈബ്രേറിയന്‍, എക്‌സിക്യൂട്ടീവ് കോഓര്‍ഡിനേറ്റര്‍, വര്‍ക്ക് കോണ്‍ട്രാക്ട് റഗുലേറ്റര്‍, സ്‌റ്റോര്‍ സൂപ്പര്‍വൈസര്‍, വാട്ടര്‍ മീറ്റര്‍ റീഡര്‍, ട്രാവലേഴ്‌സ് സര്‍വീസെസ് ഓഫീസര്‍, ട്രാവല്‍ ടിക്കറ്റ് ഓഫീസര്‍, ബസ് ഡ്രൈവര്‍/ടാക്‌സി കാര്‍ ഡ്രൈവര്‍ എന്നിവയടക്കമുള്ള തസ്തികകളിലാണ് സ്വദേശിവത്കരണം പ്രഖ്യാപിച്ചത്. 

click me!