
മസ്‌കത്ത്: കഴിഞ്ഞ ഞായറാഴ്‍ച ഒമാനിലെ ഹൈമയിൽ വെച്ച് റോഡപകടത്തിൽ മരണപ്പെട്ട മലയാളി യുവതി ഷേബ മേരി തോമസിന്റെ (33) മൃതദേഹം തിങ്കളാഴ്‍ച നാട്ടിലെത്തിക്കും. ഒമാൻ സമയം രാവിലെ 11 മണിക്ക് മസ്‍കത്തില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. ചൊവാഴ്‍ച ഉച്ചക്ക് രണ്ട് മണിയോടെ ചേപ്പാട് സേക്രട്ട് ഹാർട്ട് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ സംസ്‍കരിക്കും.
ചെറിയ പെരുന്നാൾ അവധി ദിനങ്ങള്‍ ചിലവഴിക്കുവാനായി യുഎഇയില്‍ നിന്ന് ഒമാനിലെത്തിയതായിരുന്നു ഷേബയും കുടുംബവും.
ഏഴുപേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഒമാനിലെ ഹൈമക്ക് 50 കിലോമീറ്റര്‍ അകലെവെച്ച് മറിയുകയായിരുന്നു. അബുദാബിയിലെ ക്ലേവിലെൻഡ് ക്ലിനിക്കില്‍ നഴ്‌സായി ജോലി ചെയ്‍തു വരികയായിരുന്നു ഷേബാ മേരി. പിതാവ് - തോമസ്. മതാവ് - മറിയാമ്മ. ഭര്‍ത്താവ് - രാജു സജിമോന്‍. മക്കൾ - എവ്‌ലിൻ, എഡ്‌വിൻ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam