ഹൃദയാഘാതം മൂലം നിര്യാതയായ മലയാളി ഉംറ തീർഥാടകയുടെ മൃതദേഹം സൗദിയിൽ ഖബറടക്കി

By Web TeamFirst Published Apr 26, 2024, 4:30 PM IST
Highlights

ഫെബ്രുവരി 14 ന് ഉംറ വിസയിൽ സൗദിയിലെത്തിയ അവർ ഉംറയും മദീന സന്ദർശനവുമെല്ലാം പൂർത്തിയാക്കി യാംബുവിൽ 'മാത ജിപ്‌സം' കമ്പനിയിൽ അകൗണ്ടന്റായി ജോലി ചെയ്യുന്ന മകൻ ടി.ഷറഫുദ്ദീന്റെ വസതിയിൽ കഴിയുകയായിരുന്നു.

റിയാദ്: വെള്ളിയാഴ്ച രാത്രി ഹൃദയാഘാതം മൂലം നിര്യാതയായ മലപ്പുറം വേങ്ങര അരീകുളം സ്വദേശിനി പാത്തുമ്മു (63) വിന്റെ മൃതദേഹം സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബുവിൽ ഖബറടക്കി. യാംബു ടൗൺ മസ്‌ജിദ്‌ ജാമിഅഃ കബീറിൽ ചൊവ്വാഴ്ച മഖ്‌രിബിന് ശേഷം നടന്ന മയ്യിത്ത് നമസ്കാരത്തിലും അതിന് ശേഷം 'മഖ്‌ബറ ശാത്തിഅ:' യിൽ നടന്ന ഖബറടക്കത്തിലും യാംബുവിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനാ നേതാക്കളും മലയാളി സമൂഹവും സ്വദേശികളും അടക്കം ധാരാളം ആളുകൾ പങ്കെടുത്തു. 

ഫെബ്രുവരി 14 ന് ഉംറ വിസയിൽ സൗദിയിലെത്തിയ അവർ ഉംറയും മദീന സന്ദർശനവുമെല്ലാം പൂർത്തിയാക്കി യാംബുവിൽ 'മാത ജിപ്‌സം' കമ്പനിയിൽ അകൗണ്ടന്റായി ജോലി ചെയ്യുന്ന മകൻ ടി.ഷറഫുദ്ദീന്റെ വസതിയിൽ കഴിയുകയായിരുന്നു. മകന്റെ വീട്ടിൽ നിന്നാണ് ഹൃദയാഘാതം മൂലം അവർ മരിച്ചത്. രണ്ടാമത്തെ മകൻ ജാഫർ ശരീഫ്, ഷറഫുദ്ധീൻറെ ഭാര്യ നസ്റീന അവരുടെ മക്കൾ എന്നിവരോടൊപ്പം എത്തിയ പാത്തുമ്മു മെയ് 12 ന് നാട്ടിലേക്ക് തിരിച്ചു പോകാൻ വിമാന ടിക്കറ്റ് എടുത്തിരുന്നു.

Read Also - പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പാത്തുമ്മുവിന്റെ മൂന്നാമത്തെ മകൻ ശംസുദ്ദീൻ നാട്ടിലാണുള്ളത്. മരുമക്കൾ: നസ്റീന, ബുഷ്‌റ.സഹോദരങ്ങൾ: കുഞ്ഞീതുട്ടി, മൊയ്തീൻ കുട്ടി, അബ്ദുൽ കരീം, സൈനബ. മരണാന്തര നടപടികൾ പൂർത്തിയാക്കാൻ യാംബുവിലെ സി.സി.ഡബ്ള്യൂ.എ അംഗങ്ങളായ മുസ്തഫ മൊറയൂർ, ശങ്കർ എളങ്കൂർ തുടങ്ങിയവരും മറ്റു സാമൂഹ്യ സംഘടനാ പ്രവർത്തകരും രംഗത്തുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!