Asianet News MalayalamAsianet News Malayalam

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

കിങ് അബ്ദുൽ അസീസ് റോഡിലുള്ള അൽവത്തൻ ബേക്കറിയിൽ ജീവനക്കാരനായിരുന്നു.

malayali expat died due to heart attack in saudi
Author
First Published Apr 26, 2024, 1:17 PM IST

റിയാദ്: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി മദീനയിൽ നിര്യാതനായി. തേഞ്ഞിപ്പലം സ്വദേശി കോട്ടായി കോയ കിഴക്കായി (54) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് മദീനയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു മരണം. 

കിങ് അബ്ദുൽ അസീസ് റോഡിലുള്ള അൽവത്തൻ ബേക്കറിയിൽ ജീവനക്കാരനായിരുന്നു. മകൻ റാഷിദ് റിയാദിൽ ഹൗസ് ഡ്രൈവറായി ജോലിചെയ്തുവരുന്നു. പിതാവ്: മുഹമ്മദ്‌, ഭാര്യ: റൈഹാനത്ത്, മക്കൾ:  റിസ്‌വാനത്ത്, റാഹില, മരുമക്കൾ, ഹസ്സൈനാർ, റിയാസ്, ഹുസ്ന. നടപടികൾ പൂർത്തിയാക്കി മൃതദേഹം മദീനയിലെ ജന്നത്തുൽ ബഖിഹ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നിയമ നടപടികൾ പൂർത്തിയാക്കാൻ നവോദയ മദീന രക്ഷാധികാരി നിസാർ കരുനാഗപ്പള്ളിയും മദീന ഏരിയ യുവജന വേദി കൺവീനർ സനു ആലുവയും രംഗത്തുണ്ട്.

Read Also - മൂന്നര ലക്ഷം വരെ ശമ്പളം; സൗജന്യ വിസയും പരിശീലനവും, മലയാളികളെ കാത്ത് വമ്പൻ തൊഴിലവസരം, ജര്‍മനിയിൽ നഴ്സാകാം

സൗദിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

റിയാദ്: ഏതാനും ദിവസം മുമ്പ് റിയാദ് ന്യൂ സനാഇയ്യയിലെ സ്വകാര്യ മീറ്റ് ഫാക്ടറിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട ടെക്നീഷ്യനായ തൃശൂർ കുഴിക്കാട്ടുശ്ശേരി താഴേക്കാട് സ്വദേശി സർജിൽ കൃഷ്ണയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി ഇന്നലെ  സംസ്കരിച്ചു. ഒന്നര മാസം മുമ്പാണ് ഓട്ടോമൊബൈൽ എഞ്ചിനിയറായ ഇദ്ദേഹം റിയാദിൽ ജോലിക്കെത്തിയത്. 

മാതാപിതാക്കളും അനുജനുമടങ്ങുന്നതാണ് കുടുംബം. ഉണ്ണികൃഷ്ണൻ മറ്റപറമ്പിൽ, വത്സല ദമ്പതികളുടെ മകനാണ് മുപ്പതുകാരനായ സർജിൽ. സിറിൽ കൃഷ്ണ സഹോദരനാണ്. കേളി പ്രവർത്തകരുടെ മേൽനോട്ടത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios