
കെയ്റോ: ഈജിപ്തില്‍ മൂന്ന് കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുട്ടികളെ കൊലപ്പെടുത്തിയ സ്ത്രീ ശേഷം ട്രക്കിന് മുമ്പില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
വടക്ക് കിഴക്കന്‍ കെയ്റോയിലെ ദാഖിലിയ ഗവര്‍ണറേറ്റിലെ മിത് ടൊമാമയിലാണ് സംഭവം. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുഞ്ഞുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ അമ്മ ട്രക്കിന് മുമ്പിലേക്ക് ചാടുന്നത് കണ്ട അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Also Read: മകളുടെ മൃതദേഹം വീട്ടിലെ ബാത്ത്റൂമില്‍ അഞ്ച് വര്‍ഷം ഒളിപ്പിച്ചുവെച്ച 60 വയസുകാരിക്ക് ജീവപര്യന്തം
പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ പൊലീസ് കസ്റ്റഡിയിലാണ്. കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ സ്ത്രീ ഉപയോഗിച്ച മൂര്‍ച്ചയേറിയ ആയുധം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേസ് പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷിക്കുകയാണ്. ഇതിന്‍റെ ഭാഗമായി പ്രതിയായ സ്ത്രീയുടെ മാനസികനിലയും പരിശോധിക്കുന്നുണ്ട്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ത്യക്കാരനായ സഹതൊഴിലാളിയെ കൊലപ്പെടുത്തിയ എത്യോപ്യന്‍ ഗാര്‍ഹിക തൊഴിലാളിക്ക് വധശിക്ഷ. വീട്ടുജോലിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യന്‍ സഹപ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വനിതാ ഗാര്‍ഹിക തൊഴിലാളി കുറ്റക്കാരിയാണെന്ന് അപ്പീല്‍ കോടതി കണ്ടെത്തി. കഴിഞ്ഞ വര്‍ഷം റമദാന്‍റെ ആദ്യ ദിനമാണ് ക്രൂരമായ കൊലപാതകം നടന്നത്. വീട്ടുജോലിയുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തിനിടെയായിരുന്നു കൊലപാതകം.
സ്പോണ്‍സറാണ് കൊലപാതകം പൊലീസില്‍ അറിയിച്ചത്. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍, ക്രിമിനല്‍ എവിഡന്‍സ് വിഭാഗം അന്വേഷണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഭവം നടന്ന വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പിടിച്ചെടുക്കുകയുമായിരുന്നു. അടുക്കളയിലെ ജോലികള്‍ വിഭജിച്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് യുവതി കുറ്റസമ്മതത്തില്‍ വെളിപ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam