സൗദി ലേബര്‍ കോടതികള്‍ വിചാരണ പൂര്‍ത്തിയാക്കിയത് 1,68,000 കേസുകളില്‍

Published : Jun 02, 2022, 02:49 PM ISTUpdated : Jun 04, 2022, 12:07 AM IST
സൗദി ലേബര്‍ കോടതികള്‍ വിചാരണ പൂര്‍ത്തിയാക്കിയത്  1,68,000 കേസുകളില്‍

Synopsis

2018 നവംബറിലാണ് സൗദിയില്‍ ലേബര്‍ കോടതികള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നീതിന്യായ മന്ത്രാലയത്തിന് കീഴില്‍ ലേബര്‍ കോടതികള്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പ് ലേബര്‍ ഓഫീസുകള്‍ക്ക് കീഴിലെ തൊഴില്‍ തര്‍ക്ക പരിഹാര സമിതികളാണ് ലേബര്‍ കോടതികളെ പോല പ്രവര്‍ത്തിച്ചിരുന്നത്.

റിയാദ്: സൗദി അറേബ്യയിലെ ലേബര്‍ കോടതികള്‍ മൂന്നര വര്‍ഷത്തിനിടെ 1,68,000 തൊഴില്‍ കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കി വിധികള്‍ പ്രസ്താവിച്ചതായി നീതിന്യായ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. പ്രധാന നഗരങ്ങളില്‍ ലേബര്‍ കോടതികളും മറ്റ് നഗരങ്ങളിലും പ്രവിശ്യകളിലും ജനറല്‍ കോടതികളില്‍ സ്ഥാപിച്ച പ്രത്യേക ബെഞ്ചുകളുമാണ് തൊഴില്‍ കേസുകള്‍ പരിഗണിക്കുന്നത്. 

2018 നവംബറിലാണ് സൗദിയില്‍ ലേബര്‍ കോടതികള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നീതിന്യായ മന്ത്രാലയത്തിന് കീഴില്‍ ലേബര്‍ കോടതികള്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പ് ലേബര്‍ ഓഫീസുകള്‍ക്ക് കീഴിലെ തൊഴില്‍ തര്‍ക്ക പരിഹാര സമിതികളാണ് ലേബര്‍ കോടതികളെ പോല പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ലേബര്‍ കോടതികള്‍ 63,000ലേറെ വിധികള്‍ പ്രസ്താവിച്ചു. ഈ വര്‍ഷം ഇതുവരെ 20,000ലേറെ തൊഴില്‍ കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കി വിധികള്‍ പ്രസ്താവിച്ചിട്ടുണ്ട്. 

മൂന്നര വര്‍ഷത്തിനിടെ ലേബര്‍ കോടതികള്‍ വിചാരണ പൂര്‍ത്തിയാക്കി വിധികള്‍ പ്രഖ്യാപിച്ച കേസുകളില്‍ 60,000ലേറെയും വേതനവുമായി ബന്ധപ്പെട്ടവയാണ്. കോടതികള്‍ വിധികള്‍ പ്രസ്താവിച്ച തൊഴില്‍ കേസുകളില്‍ 35 ശതമാനം ഈ ഗണത്തില്‍പ്പെടുന്നവയാണ്. 

ആഘോഷത്തിമിര്‍പ്പില്‍ ജിദ്ദ സീസണ്‍; ഒരു മാസത്തിനിടെ എത്തിയത് 20 ലക്ഷം സന്ദര്‍ശകര്‍

വേതന ക്ലെയിമുകള്‍ക്ക് പുറമെ തൊഴിലുടമയില്‍ നിന്നുള്ള തൊഴില്‍ ബന്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസുകള്‍, ഗാര്‍ഹിക സേവന കേസുകള്‍, ബോണസ്, നഷ്ടപരിഹാരം, അലവന്‍സുകള്‍ എന്നിവയുടെ ക്ലെയിമുകള്‍ സംബന്ധിച്ച കേസുകള്‍ എന്നിവയും കോടതികളിലെത്തി. 

മസ്‍കത്ത്: ഒമാനില്‍ വിസ പുതുക്കുന്നതിനുള്ള നിരക്കുകള്‍ കുറച്ചത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദേശപ്രകാരമാണ് പ്രവാസികളുടെ വിസാ നിരക്കുകള്‍ കുറച്ചത്. പുതിയ നിരക്കുകള്‍ ഇന്ന് പ്രാബല്യത്തില്‍ വരുന്ന പശ്ചാത്തലത്തില്‍ തൊഴില്‍ പെര്‍മിറ്റുകളുടെ കാലാവധി പുതുക്കുന്നതില്‍ കാലതാമസം വരുത്തിയവര്‍ക്കുള്ള പിഴയും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ സെപ്‍റ്റംബര്‍ ഒന്നിനകം നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്ന വ്യവസ്ഥയുണ്ട്.

വിസ ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള നിരക്കുകളാണ് കുറച്ചിട്ടുണ്ട്. സുല്‍ത്താന്റെ നിര്‍ദേശത്തിന് പിന്നാലെ പുതിയ വിസാ നിരക്കുകള്‍ ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം നേരത്തെ തന്നെ പുറത്തിറക്കുകയും ചെയ്‍തിരുന്നു. കൃത്യമായി സ്വദേശിവത്കരണ നിരക്ക് പാലിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് പുതിയ ഫീസില്‍ 30 ശതമാനം ഇളവും ലഭിക്കും.

നേരത്തെ 2001 റിയാല്‍ ഈടാക്കിയിരുന്ന ഏറ്റവും ഉയര്‍ന്ന വിഭാഗത്തില്‍ 301 റിയാലാക്കി ഫീസ് കുറച്ചു. സൂപ്പര്‍വൈസറി തസ്‍തികകളായ മാനേജര്‍മാര്‍, സ്ഥാപന മേധാവികള്‍, സ്‍പെഷ്യലിസ്റ്റുകള്‍, കണ്‍സള്‍ട്ടന്റുമാര്‍ എന്നിങ്ങനെയുള്ളവരാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ തന്നെ സ്വദേശിവത്‍കരണ നിബന്ധനകള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 201 റിയാലായിരിക്കും ഫീസ്.

ഹജ്ജ്: വിസിറ്റ് വിസക്കാർക്ക് സൗദിയിലേക്ക് താൽക്കാലിക വിലക്ക്

നേരത്തെ 601 റിയാല്‍ മുതല്‍ 1001 റിയാല്‍ വരെ ഈടാക്കിയിരുന്ന തസ്‍തികകളിലേക്ക് ഇനി മുതല്‍ 201 റിയാലായിരിക്കും വിസാ ഫീസ്. സ്‍പെഷ്യലൈസ്‍ഡ്, സാങ്കേതിക വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരാണ് ഇതില്‍ ഉള്‍പ്പെടുന്നവരില്‍ അധികവും. ഈ വിഭാഗത്തിലെ സ്വദേശിവത്‍കരണം നടപ്പാക്കിയ സ്ഥാപനങ്ങള്‍ക്ക് 176 റിയാല്‍ ആയിരിക്കും ഫീസ്.

നിലവില്‍ 301റിയാല്‍ മുതല്‍ 361 റിയാല്‍ വരെ ഈടാക്കുന്ന വിഭാഗത്തില്‍ ഇനി മുതല്‍ വിസ ഇഷ്യൂ ചെയ്യാനും പുതുക്കാനും 201 റിയാല്‍ ആയിരിക്കും പുതിയ ഫീസ്. ഇതും സ്വദേശിവത്കരണം പൂര്‍ത്തിയാക്കിയവര്‍ക്ക് 141 റിയാല്‍ ആയിരിക്കും ഇത്. വീട്ടുജോലിക്കാരുടെ ഫീസ് 141ല്‍ നിന്ന് 101 റിയാലായും കുറച്ചിട്ടുണ്ട്. കാര്‍ഷിക വിസാ നിരക്ക് 201 റിയാലില്‍ നിന്ന് 141 റിയാലാക്കി കുറച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ
യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി