ഇ​ന്ത്യയിൽ നിന്നടക്കം പറന്നെത്തി; 'കുടിയേറ്റ'ക്കാരായ മൈനകൾ ഭീഷണിയാകുന്നു, തുരത്താൻ പദ്ധതികൾ തുടർന്ന് ഖത്തർ

Published : May 25, 2025, 01:13 PM IST
ഇ​ന്ത്യയിൽ നിന്നടക്കം പറന്നെത്തി; 'കുടിയേറ്റ'ക്കാരായ മൈനകൾ ഭീഷണിയാകുന്നു, തുരത്താൻ പദ്ധതികൾ തുടർന്ന് ഖത്തർ

Synopsis

മൈനകളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കൂട് സ്ഥാപിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലും ഇത്തരത്തില്‍ മൈനകളെ നിയന്ത്രിച്ചിരുന്നു. 

ദോഹ: ഖത്തറിൽ മൈനകളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ന​ട​പ​ടി​ക​ൾ തുടർന്ന് പ​രി​സ്ഥി​തി, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം. ഈ ​വ​ർ​ഷം ആ​ദ്യ നാ​ലു മാ​സ​ങ്ങ​ളി​ലാ​യി 5936 മൈ​ന​ക​ളെ പി​ടി​കൂ​ടി​. മുൻവർഷം സമാന കാലയളവിലുള്ളതിനേക്കാൾ കൂടുതൽ മൈനകളെയാണ് ഇത്തവണ പിടിച്ചതെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള നാല് മാസത്തിനിടെ 2,791 മൈനകളെയാണ് പിടികൂടിയത്. പാരിസ്ഥിതിക സന്തുലനത്തിന്‍റെ ഭാഗമായി മൈനകളുടെ എണ്ണം നിയന്ത്രിക്കുന്നതിന്, ​രാജ്യ​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി കൂ​ടു​ക​ൾ സ്ഥാ​പി​ച്ചാ​ണ് ഇ​വ​യെ പി​ടി​കൂ​ടു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ കൂ​ടു​ത​ൽ ശാ​സ്ത്രീ​യ​വും ആ​സൂ​ത്രി​ത​വു​മാ​യ പ​ദ്ധ​തി​ക​ളി​ലൂ​ടെ​യാ​ണ് മൈ​ന നി​യ​ന്ത്ര​ണം അ​ധി​കൃ​ത​ർ ന​ട​പ്പാ​ക്കു​ന്ന​ത്. 

ക​ഴി​ഞ്ഞ വ​ർ​ഷം 16 ഇ​ട​ങ്ങ​ളി​ലാ​യി​ 150ഓ​ളം കൂ​ടു​ക​ളാണ് സ്ഥാ​പി​ച്ച​തെങ്കിൽ, ഈ വർഷം 33 സ്ഥ​ല​ങ്ങ​ളി​ലാ​യി സ്ഥാ​പി​ച്ച കൂ​ടു​ക​ളു​ടെ എ​ണ്ണം 540 ആ​യി വ​ർ​ധി​ച്ചു. ​മൈ​ന​ക​ളു​ടെ സാ​ന്നി​ധ്യം കൂ​ടു​ത​ലുള്ള സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ പ്രത്യേക കെ​ണി​യൊ​രു​ക്കി പി​ടി​കൂ​ടു​ന്ന​ത്. ജ​നു​വ​രി​യി​ൽ 434 കൂ​ടു​ക​ളി​ലൂ​ടെ 1512 മൈ​ന​ക​ളെ​ പി​ടി​കൂ​ടി​. ഫെ​ബ്രു​വ​രി​യി​ൽ 1350ഉം, ​മാ​ർ​ച്ചി​ൽ 1461ഉം, ​ഏ​പ്രി​ലി​ൽ 1613ഉം ​ആ​യി വ​ർ​ധി​ച്ചു. പിടികൂടിയ മൈനകൾക്കായി പ്രത്യേക കൂടുകളും തയ്യാറാക്കിയിട്ടുണ്ട്. ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​ നി​ന്നും പ​റ​ന്നെ​ത്തി ഖത്തറിലേക്ക് കു​ടി​യേ​റി വന്ന പക്ഷികളാണ് മൈനകൾ. 

ഇവയുടെ എണ്ണം കൂടുന്നതിനനുസരിച്ച് പ്രാദേശിക കാർഷിക മേഖലകൾക്കും, മറ്റ് പക്ഷികൾക്കും നാശനഷ്ടങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത് പാരിസ്ഥിതിക സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. സാ​ധാ​ര​ണ സീ​സ​ണു​ക​ളി​ലെ​ത്തു​ന്ന ദേ​ശാ​ട​ന കി​ളി​ക​ൾ നി​ശ്ചി​ത സ​മ​യ​ത്തി​നു​ശേ​ഷം മ​ട​ങ്ങു​ന്നു​വെ​ങ്കി​ൽ ഇ​വ വാ​സം ഉ​റ​പ്പി​ക്കു​ക​യും, കു​ടി​യേ​റി​യ സ്ഥ​ല​ങ്ങ​ളി​ലെ പ​രി​സ്ഥി​തി​ക്ക് ആ​ഘാ​ത​മാ​യി തു​ട​രു​ക​യും ചെ​യ്യു​ന്ന​താ​യി പ​ക്ഷി നി​രീ​ക്ഷ​ക​ർ പ​റ​യു​ന്നു. രാജ്യത്തെ മൈനകളുടെ എണ്ണം ഗണ്യമായി കൂടിയതോടെയാണ് ഇവയെ പിടികൂടാനും വംശവർധന തടയാനും ഖത്തർ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം തീരുമാനിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോഴിക്കോട് സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു
കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട, 16 പേർ അറസ്റ്റിൽ, വൻ തോതിൽ ലഹരി വസ്തുക്കൾ പിടികൂടി