
ദുബൈ: ഇന്ന് നടക്കുന്ന ഇന്ത്യൻ മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് ഗൾഫ് രാജ്യങ്ങളിൽ നിന്നും എണ്ണായിരത്തോളം കുട്ടികൾ പരീക്ഷയെഴുതും. ഇന്ത്യയ്ക്ക് പുറമെ ആറ് ഗൾഫ് രാജ്യങ്ങളിലും നീറ്റ് പരീക്ഷയ്ക്ക് കേന്ദ്രങ്ങളുണ്ട്. ഖത്തർ, കുവൈത്ത്, മസ്കത്ത്, ദുബൈ, അബുദാബി, ഷാർജ, റിയാദ്, മനാമ എന്നിവിടങ്ങളിലാണ് പരീക്ഷയ്ക്ക് അനുവദിച്ചിട്ടുള്ള കേന്ദ്രങ്ങൾ.
മസ്കത്തിൽ ഇന്ത്യൻ സ്കൂളാണ് പരീക്ഷ കേന്ദ്രം. ഒമാൻ സമയം 12.30ന് പരീക്ഷ ആരംഭിക്കും. ഇവിടെ ഇത്തവണ 400ഓളം വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പരീക്ഷാർത്ഥികൾ ഒമാൻ സമയം 9.30മുതൽ റിപ്പോർട്ട് ചെയ്യണമെന്നാണ് അറിയിപ്പ്. 12 മണിക്ക് ഗേറ്റുകൾ അടയ്ക്കുന്നതായിരിക്കും.
ഖത്തറിൽ എംഇഎസ് ഇന്ത്യൻ സ്കൂളിലാണ് ഇത്തവണത്തെ നീറ്റ് പരീക്ഷാ കേന്ദ്രം. അഞ്ഞൂറിലധികം പേരാണ് ഇവിടെ പരീക്ഷയെഴുതുന്നത്. തുടർച്ചയായ നാലാം വർഷമാണ് ഇവിടം നീറ്റ് പരീക്ഷക്കായുള്ള കേന്ദ്രമാകുന്നത്. ദോഹ പ്രാദേശിക സമയം 11.30 മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ് പരീക്ഷ നടക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ