
ദുബൈ: ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്‌എ)-ദുബായ് പുതിയ അഡ്വാൻസ്ഡ് അമർ സെന്‍റർ ആരംഭിച്ചു. ജുമൈറ പാം സ്ട്രിറ്റിലാണ് അത്യാധുനിക രീതിയിലുള്ള പുതിയ അമർ കേന്ദ്രം തുറന്നിരിക്കുന്നത്.
വീസാ സേവനങ്ങൾക്കും ഇതര സർക്കാർ സേവനങ്ങളും ഏറ്റവും വേഗത്തിൽ ഉപഭോക്താവിന് ലഭ്യമാവുന്ന രീതിയാണ് കേന്ദ്രത്തിലെ പ്രവർത്തനം. സെന്ററിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ജിഡിആർഎഫ്എ-ദുബായ് ഡെപ്യൂട്ടി ഡയറക്ടർ മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ നിർവഹിച്ചു. പുതിയ കേന്ദ്രം മുമ്പത്തെ അമർ സെന്ററുകളിൽ നിന്ന് വ്യത്യസ്തവും വേഗത്തിലുള്ള ഇടപാടുകൾക്കായി വിപുലമായ ഡിജിറ്റൽ ടൂളുകളാൽ സജ്ജീകരിച്ചതുമാണ്. പുതിയ കേന്ദ്രത്തിന് മുമ്പത്തേതിൽ നിന്ന് വ്യത്യസ്തവും ഒരു കോഫി ഷോപ്പ് അല്ലെങ്കിൽ വിശ്രമിക്കാനുള്ള സ്ഥലവുമായി സാമ്യമുള്ളതുമായ സവിശേഷമായ രൂപകൽപ്പനയുണ്ട്.
കസ്റ്റ്മറിന് സന്തോഷം പകരാനും, ആളുകളുടെ ജീവിതം സുഗമമാക്കാനുമുള്ള ദുബായുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് പുതിയ സെന്ററുകൾക്ക് വകുപ്പ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ജിഡിആർഎഫ്എ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അറിയിച്ചു.
അമർ സെന്ററുകളുടെ തുടർച്ചയായ വികസനത്തിന്റെ ഭാഗമായി കൂടിയാണ് ഇതിന്റെ സമാരംഭം. ഈ സൗകര്യം മുഖേനെ ഉപഭോക്താവിന്റെ സമയവും പ്രയത്നവും കുറയ്ക്കുകയും അവർക്ക് പോസിറ്റീവ് വൈബുകൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് അൽ മർറി കൂട്ടിചേർത്തു.
എൻട്രി പെർമിറ്റുകൾ, പെർമിറ്റുകൾ റദ്ദാക്കൽ, വർക്ക് പെർമിറ്റുകൾ നൽകൽ, റെസിഡൻസി സ്റ്റാറ്റസ് പരിഷ്‌ക്കരണം, മെഡിക്കൽ ടെസ്റ്റുകൾക്കുള്ള അഭ്യർത്ഥന, എമിറാറ്റികൾ, താമസക്കാർ, സ്വകാര്യ കമ്പനികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള എമിറാറ്റിസ് ഐഡി സേവനങ്ങൾ തുടങ്ങി എല്ലാ ജിഡിആർഎഫ്എ-ദുബായ് സേവനങ്ങളും പുതിയ കേന്ദ്രത്തിൽ കീഴിൽ കൈകാര്യം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ