സമുദ്ര മാര്‍ഗമാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. 50 കിലോ മയക്കുമരുന്നാണ് പിടികൂടിയത്.
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച 50 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്ത് കോസ്റ്റ് ഗാർഡ്. ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെൻ്റിൻ്റെ സഹകരണത്തോടെ ഏകദേശം 150,000 കുവൈത്തി ദിനാർ വിപണി വില കണക്കാക്കുന്ന മയക്കുമരുന്ന് ആണ് പിടിച്ചെടുത്തത്.
കടലിലൂടെ മയക്കുമരുന്ന് കടത്താനുള്ള ശ്രമത്തെക്കുറിച്ച് സുരക്ഷാ സേനയ്ക്ക് കൃത്യമായ വിവരങ്ങൾ ലഭിച്ചു. നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി മാരിടൈം സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻ്റ്, ലോക്കൽ ആൻ്റി നാർക്കോട്ടിക് ഡിപ്പാർട്ട്‌മെൻ്റ് എന്നിവയിൽ നിന്ന് സംയുക്ത സുരക്ഷാ സംഘം രൂപീകരിച്ചു. തുടര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. മയക്കുമരുന്ന് കടത്താൻ ശ്രമിച്ചയാളെ പിടികൂടിയിട്ടുണ്ട്. മയക്കുമരുന്നും സംഭവത്തിലെ പ്രതിയെയും ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.
Read Also - ആർക്കും സംശയം തോന്നില്ല, നീക്കം അതിവിദഗ്ധം; പോസ്റ്റൽ വഴിയെത്തിയ പാർസൽ തുറന്നപ്പോൾ ലോഹപൈപ്പുകളിൽ ലഹരിമരുന്ന്
