കുവൈത്തിലെ പുതിയ ക്യാമറയില്‍ നാല് ദിവസം കൊണ്ട് രേഖപ്പെടുത്തിയത് 6,062 നിയമലംഘനങ്ങള്‍

By Web TeamFirst Published Dec 3, 2022, 3:21 PM IST
Highlights

പിടുപി (P2P) സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറാ സംവിധാനമാണ് റോഡ് നമ്പര്‍ 306ല്‍ സജ്ജീകരിച്ചിരിക്കുന്നത്. നിശ്ചിത ദൂരം മറികടക്കാന്‍ എടുത്ത സമയം നോക്കിയാണ് ഇവിടെ വാഹനങ്ങളുടെ ശരാശരി വേഗത കണക്കാക്കുന്നത്. 

കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍ വഫ്റ റോഡില്‍ (റോഡ് 306) സ്ഥാപിച്ച പുതിയ ക്യാമറ സംവിധാനത്തില്‍ നാല് ദിവസം കൊണ്ട് രേഖപ്പെടുത്തിയത് 6062 നിയമ ലംഘനങ്ങള്‍. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ക്യാമറ സ്ഥാപിച്ച നവംബര്‍ 27 മുതല്‍ നവംബര്‍ 30 വരെയുള്ള കാലയളവിലാണ് ഇത്രയും നിയമലംഘനങ്ങള്‍ ക്യാമറയില്‍ പതിഞ്ഞത്.

പിടുപി (P2P) സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറാ സംവിധാനമാണ് റോഡ് നമ്പര്‍ 306ല്‍ സജ്ജീകരിച്ചിരിക്കുന്നത്. നിശ്ചിത ദൂരം മറികടക്കാന്‍ എടുത്ത സമയം നോക്കിയാണ് ഇവിടെ വാഹനങ്ങളുടെ ശരാശരി വേഗത കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ക്യാമറകളുടെ എടുത്ത് എത്തുമ്പോള്‍ മാത്രം വാഹനങ്ങളുടെ വേഗത കുറച്ചാലും  നിയമലംഘനമുണ്ടായിട്ടുണ്ടെങ്കില്‍ അത് രേഖപ്പെടുത്തും.

വഫ്റയ്ക്കും മിന അബ്‍ദുല്ലയ്ക്കും ഇടയില്‍ രണ്ട് ദിശകളിലേക്കുമുള്ള റോഡുകളില്‍ ഈ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമലംഘനങ്ങളും അപകടങ്ങളും ഒഴിവാക്കാന്‍ അനുവദനീയമായ വേഗതയില്‍ മാത്രം വാഹനങ്ങള്‍ ഓടിക്കണമെന്ന് സെക്യൂരിറ്റി റിലേഷന്‍സ് ആന്റ് മീഡിയ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Read also:  ആളുകളെ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങളെപ്പറ്റിയുള്ള സോഷ്യല്‍ മീഡിയ പ്രചരണം തെറ്റെന്ന് ഒമാന്‍ പൊലീസ്

മുനിസിപ്പാലിറ്റി കൺസൾട്ടന്റുമാരുടെ സ്വദേശിവത്കരണം 100 ശതമാനത്തിലേക്ക്
കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റിയിലെ നിയമ വിഭാഗം കൺസൾട്ടന്റുമാരുടെ സ്വദേശിവത്കരണം ഒരു വർഷത്തിനുള്ളിൽ 100 ശതമാനത്തിലെത്തുമെന്ന് മുനിസിപ്പൽകാര്യ സഹമന്ത്രി അബ്‍ദുള്‍ അസീസ് അൽ മൊജെൽ അറിയിച്ചു. പാർലമെന്റ് സമ്മേളനത്തിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യ അറിയിച്ചത്.

മുനിസിപ്പാലിറ്റിയിലെ അഡ്വൈസര്‍മാരുടെ എണ്ണം 127 ആയിട്ടുണ്ട്. ഇവര്‍ക്ക് പുറമെ മൂന്ന് പ്രവാസികളുമുണ്ട്. എല്ലാ വിദേശികളുടെയും തൊഴില്‍ കരാറിന്റെ കാലാവധി ഒരു വര്‍ഷത്തിനുള്ളില്‍ അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുവൈത്ത് മുനിസിപ്പാലിറ്റിയില്‍ സ്വദേശിവത്കരണ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി മൂന്ന് മാസം മുമ്പ് 132 പ്രവാസികള്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരുന്നു. മുനിസിപ്പല്‍കാര്യ, കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രിയായ ഡോ. റാണ അല്‍ ഫാരിസിന്റെ നിര്‍ദേശ പ്രകാരം കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടര്‍ അഹ്‍മദ് അല്‍ മന്‍ഫൗഹിയാണ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്. മൂന്ന് മാസത്തെ നോട്ടീസ് പീരിഡാണ് ഇവര്‍ക്ക് നല്‍കിയിരുന്നത്. ഇത് അവസാനിക്കുന്ന തീയ്യതിയായ ഡിസംബര്‍ രണ്ടിന് കുവൈത്ത് മുനിസിലാപ്പിറ്റിയിലെ ഇവരുടെ ജോലി അവസാനിപ്പിക്കുമെന്നായിരുന്നു അറിയിപ്പ്. വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഈ പിരിച്ചുവിടല്‍ പട്ടികയിലുണ്ടായിരുന്നു.

Read more:  പ്രവാസി നിയമലംഘകരെ കണ്ടെത്താന്‍ വ്യാപക പരിശോധന; നിരവധിപ്പേരെ പിടികൂടി

click me!