
റിയാദ്: മദീന അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ ലോഞ്ച് ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് ഉദ്‌ഘാടനം ചെയ്തു. 1,200 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ‘അൽ തൻഫീത്തി’ ലോഞ്ചിൽ പ്രതിവർഷം 240,000-ലധികം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. ഉദ്ഘാടന ചടങ്ങിൽ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡൻറ് അബ്ദുൽ അസീസ് അൽ ദുവൈലേജും അൽ തൻഫീത്തി കമ്പനി ചെയർമാൻ മുഹമ്മദ് അൽഖുറൈസിയും പ്രാദേശിക സിവിൽ, സൈനിക ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam