
അൽ ഐൻ: യുഎഇയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം. വെള്ളിമാട്കുന്ന് പികെ നസീറിന്റെ ഭാര്യ സജിന ബാനു (54) ആണ് മരിച്ചത്. പെരുന്നാൾ ആഘോഷിക്കാൻ അൽ ഐനിലേക്ക് പോയതായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന വാഹനം റോഡിൽ മറിഞ്ഞാണ് അപകടമുണ്ടായത്. മകനായിരുന്നു വാഹനമോടിച്ചിരുന്നത്. സംഭവത്തിൽ ഭർത്താവ് നസീറിനും മകൻ ജർവ്വീസ് നാസിനും പരിക്കേറ്റു. മൃതദേഹം അൽ ഐൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു. മക്കൾ: ഡോ. ജാവേദ് നാസ്, ജർവ്വീസ് നാസ്. മരുമകൾ: ഡോ. ആമിന ഷഹല.
read more: ഈദ് അവധി ആഘോഷിച്ച് തിരിച്ചുവരുന്നതിനിടെ മലയാളി സൗദി അറേബ്യയിൽ മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam