ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന് പുതിയ ഭാരവാഹികള്‍

By Web TeamFirst Published Nov 19, 2021, 5:52 PM IST
Highlights

സൗദി കിഴക്കന്‍ പ്രവിശ്യയിലെ 23 ക്ലബുകളുടെ കൂട്ടായ്‍മയായ ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ദമാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി കാല്‍പന്ത് കളി ക്ലബുകളുടെ കൂട്ടായ്മയായ ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്റെ (ഡിഫ) അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ മാനേജിംഗ് കമ്മറ്റിയുടെ പ്രസിഡന്റായി മുജീബ് കളത്തില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഐക്യകണ്‌ഠേനയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. 

ലോക കേരള സഭാംഗം ആല്‍ബിന്‍ ജോസഫ് വാര്‍ഷിക സംഗമം ഉദ്ഘാടനം ചെയ്തു. വിവേകം കൈവിടാതെ സ്‌പോട്‌സ്‍മാന്‍ സ്‍പിരിറ്റിലൂടെയായിരിക്കണം കായിക മത്സരങ്ങളെ സ്വീകരിക്കേണ്ടതെന്ന് ആല്‍ബിന്‍ ജോസഫ് പറഞ്ഞു.  മറ്റു ഭാരവാഹികളായി ഷനൂബ് കൊണ്ടോട്ടി (ജന:സെക്രട്ടറി), അഷ്റഫ് എടവണ്ണ (ട്രഷറര്‍), വില്‍ഫ്രഡ് ആന്‍ഡ്റൂസ് (ചെയര്‍മാന്‍), മന്‍സൂര്‍ മങ്കട, ലിയാക്കത്ത് കരങ്ങാടന്‍, മുജീബ് പാറമ്മല്‍,  നാസര്‍ വെള്ളിയത്ത് (വൈസ് പ്രസിഡന്റുമാര്‍), സഹീര്‍ മജ്ദാല്‍,  റിയാസ് പറളി, ജാനിഷ് ചേന്ദമംഗല്ലൂര്‍, ഖലീലുറഹ്മാന്‍ (സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു. 

ടെക്‌നിക്കല്‍ കമ്മറ്റി ചെയര്‍മാനായി സകീര്‍ വള്ളക്കടവ്, അംഗങ്ങളായി ഷാഫി കൊടുവള്ളി (ഇ എം എഫ്), മണി പത്തിരിപ്പാല, റിയാസ് പട്ടാമ്പി, ശരീഫ് മാണൂര്‍, ഷുക്കൂര്‍ അല്ലിക്കല്‍, സാബിത്ത് തെക്കേപ്പുറം, അസ്സു കോഴിക്കോട് എന്നിവരെ തിരഞ്ഞെടുത്തു. വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാനായി ജൗഹര്‍ കുനിയില്‍, അംഗങ്ങളായി ജാബിര്‍ അബ്ദുള്ള, ആഷി നെല്ലിക്കുന്ന്, മോഹനന്‍ ഖതീഫ്, അഫ്താബ് മാവൂര്‍, മുഹമ്മദ് എന്നിവരെ തിരഞ്ഞെടുത്തു. റഷീദ് മാളിയേക്കലിനെ പ്ലയേഴ്‌സ് രജിസ്ട്രേഷന്‍ ആന്റ് ഐ ടി കോഡിനേറ്ററായും, സമീര്‍ സാമിനെ കലാവിഭാഗം ജനറല്‍ കണ്‍വീനറായും റഊഫ് ചാവക്കാടിനെ ജോ: കണ്‍വീനറായും തിരഞ്ഞെടുത്തു. 

ദമാം ഹോളിഡൈസ് ഓഡിട്ടോറിയത്തില്‍ സംഘടിപ്പിച്ച വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ മുജീബ് കളത്തില്‍ അധ്യക്ഷനായിരുന്നു. ജന:സെക്രട്ടറി ലിയാക്കത്ത് കരങ്ങാടന്‍ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ദമാമിലെ പ്രവാസി കായിക മേഖലയില്‍ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഡിഫക്ക് സാധിച്ചതായി പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു. 

23 ക്ലബുകളാണ് ഡിഫയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്ലബുകള്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റുകള്‍ക്ക് നേത്യത്വം കൊടുക്കുവാനും, ജീവകാരുണ്ണ്യ പ്രവര്‍ത്തന രംഗത്തും വിത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ഡിഫക്ക് കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. റഷീദ് മാളിയേക്കല്‍ സാമ്പത്തിക റിപ്പോര്‍ട്ടും ജാബിര്‍ അബ്ദുള്ള വെല്‍ഫെയര്‍ റിപ്പോര്‍ട്ടും, മന്‍സൂര്‍ മങ്കട ഭരണഘടന ഭേദഗതിയും അവതരിപ്പിച്ചു. ആല്‍ബിന്‍ ജോസഫ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ലിയാക്കത്ത് സ്വാഗതവും നാസര്‍ വെള്ളിയത്ത് നന്ദിയും പറഞ്ഞു.

click me!