
റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) മലയാളി ഹൃദയാഘാതം(heart attack) മൂലം മരിച്ചു. കണ്ണൂര്‍(Kannur) തലശ്ശേരി സ്വദേശി അബ്ദുല്‍ സഹൂദ് കക്കരക്കണ്ടി(40)ആണ് റിയാദിലെ(Riyadh) താമസസ്ഥലത്ത് മരിച്ചത്.
വ്യാഴാഴ്ച രാവിലെ പ്രഭാത നമസ്‌കാരത്തിനായി എഴുന്നേറ്റപ്പോള്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും മരണപ്പെടുകയുമായിരുന്നു. 13 വര്‍ഷമായി റിയാദിലെ സാഹിദ് ട്രാവല്‍സ് ജീവനക്കാരനായിരുന്നു. കുടുംബം റിയാദിലുണ്ട്. ഭാര്യ: മുഫ്സീന, മക്കള്‍: മന്‍ഹ സഹൂദ്, മുഹമ്മദ് അമാന്‍ സഊദ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം റിയാദില്‍ ഖബറടക്കും.
Gulf News|ലോറിയുടെ ടാങ്കിനകം വൃത്തിയാക്കുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: സൗദി (Saudi Arabia)കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാമില്‍(Dammam) ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തില്‍(road accident) മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ഫറോക്ക് കോടമ്പുഴ ചാത്തം പറമ്പ് കുപ്പാമഠത്തില്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ അബൂബക്കര്‍ സിദ്ധീഖ് (കുഞ്ഞിമോന്‍) ആണ് മരിച്ചത്.
ദമ്മാം - അല്‍ഹസ റോഡില്‍ ഉണ്ടായ അപകടത്തിലാണ് യുവാവ് മരിച്ചത്. മാതാവ്: മറിയം, ഭാര്യ: മുബീന, മക്കള്‍: നാഫിഹ്, നിഫ മറിയം, നാജിഹ്, സഹോദരങ്ങള്‍: കുഞ്ഞിമൊയ്തീന്‍, ശരീഫ, മൈമൂനത്ത്, ഖൈറുന്നിസ, ലത്തീഫ്, സര്‍ജില. മൃതദേഹം ദമ്മാം മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam