
കുവൈത്ത് സിറ്റി: നോർത്ത് വഫ്ര ഫീൽഡുമായി ബന്ധപ്പെട്ട നിര്‍ണായക പ്രഖ്യാപനവുമായി കുവൈത്തും സൗദിയും. ഇരു രാജ്യങ്ങളുടെയും സംയുക്ത അതിർത്തിയായ വഫ്ര ഫീൽഡിന് അഞ്ച് കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന നോർത്ത് വഫ്ര (വാറ-ബർഗാൻ) ഫീൽഡിൽ പുതിയൊരു എണ്ണ ശേഖരം കണ്ടെത്തി. നോർത്ത് വഫ്ര കിണറിലെ വാറ ബർഗാൻ-1 റിസർവോയറിൽ നിന്നുള്ള എണ്ണയുടെ ഒഴുക്ക് പ്രതിദിനം 500 ബാരലിലധികം വരുമെന്നും 26-27 എപിഐ എന്ന പ്രത്യേക സാന്ദ്രതയിലാണെന്നും എണ്ണ മന്ത്രാലയം അറിയിച്ചു.
2020 പകുതിയോടെ വിഭജിക്കപ്പെട്ട മേഖലയിലും വിഭജിക്കപ്പെട്ട മേഖലയോട് ചേർന്നുള്ള കടൽത്തീരത്തും ഉത്പാദന പ്രവർത്തനങ്ങൾ പുനരാരംഭിച്ചതിന് ശേഷമുള്ള ആദ്യ കണ്ടെത്തലാണിതെന്നും പ്രസ്താവനയിൽ പറയുന്നു. ഈ കണ്ടെത്തലിന്‍റെ വലിയ പ്രാധാന്യവും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത് ഇരു രാജ്യങ്ങളുടെയും നിലനിൽപ്പിനും, ലോകത്തിന് ഊർജ്ജം നൽകുന്നതിനുള്ള അവരുടെ വിശ്വാസ്യതയ്ക്കും, പര്യവേക്ഷണം, ഉത്പാദനം എന്നീ മേഖലകളിലെ അവരുടെ കഴിവുകൾക്കും നല്ല സ്വാധീനം ചെലുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ