
റിയാദ്: തൊഴിൽ നിയമത്തിന് വിധേയമായി പ്രവർത്തിക്കുന്ന സൗദിയിലെ എല്ലാ സ്ഥാപനങ്ങളിലെയും ജോലി ഒഴിവുകൾ പരസ്യം ചെയ്യുന്നതിനും തൊഴിൽ അഭിമുഖങ്ങൾ നടത്തുന്നതിനും പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം. മിനിമം ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ, ജോലി സമയം, എഴുത്ത്, പ്രായോഗിക പരീക്ഷ ഫലങ്ങളുടെ അറിയിപ്പ് എന്നിവ സംബന്ധിച്ചാണ് നിബന്ധന കർശനമാക്കുന്നത്.
ജോലി ഒഴിവ് സംബന്ധിച്ച പരസ്യത്തിൽ തസ്തികയെ കുറിച്ച് കൃത്യമായ വിവരണം നൽകണം. അപേക്ഷകർ നൽകേണ്ടത് എങ്ങനെ, എന്തെല്ലാം വിവരങ്ങൾ ചേർക്കണം തുടങ്ങിയവയും പരസ്യത്തിൽ വ്യക്തമാക്കിയിരിക്കണം. തസ്തികയുടെ പേര്, ചുമതലകൾ, കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത, ജോലിക്ക് വേണ്ട നൈപുണ്യം, പരിചയം എന്നിവ ഇതിലുൾപ്പെടും.
സ്ഥാപനത്തിെൻറ പേര്, അതിെൻറ പ്രവർത്തനം, ആസ്ഥാനം, ജോലി സ്ഥലം എന്നിവയും പരസ്യത്തിൽ വ്യക്തമാക്കിയിരിക്കണം. സ്ഥാപനത്തിൽ നേരിട്ടെത്തിയോ അതല്ല ഒാൺലൈൻ സംവിധാനത്തിലോ ആണോ ജോലി ചെയ്യേണ്ടത്, ജോലി താൽക്കാലികമോ, പാർട്ട് ടൈമോ എന്നിങ്ങനെയുള്ള വിശദാംശങ്ങളും പരസ്യത്തിൽ വ്യക്തമാക്കണം. ലിംഗഭേദം, വൈകല്യം, പ്രായം, വൈവാഹിക നില എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനമില്ലാതെ ജോലി ഒഴിവിന് അപേക്ഷിക്കാനുള്ള കാലയളവ് നിർണയിച്ചിരിക്കണം.
Read More - സൗദിയിൽ ബിനാമി ബിസിനസ്; 450 കേസുകൾ രജിസ്റ്റർ ചെയ്തു
അഭിമുഖത്തിനുള്ള സ്ഥലം അനുയോജ്യമായിരിക്കണം. അപേക്ഷിക്കുന്നയാൾ വിഭിന്നശേഷി വിഭാഗത്തിലുള്ളയാളാണെങ്കിൽ അയാൾക്ക് അനുയോജ്യമായ ആശയവിനിമയ മാർഗങ്ങൾ കമ്പനി ഒരുക്കണം. കേൾവിശക്തിയിലോ സംസാരശേഷിയിലോ വൈകല്യം അനുഭവിക്കുന്നവർക്ക് ഒരു ആംഗ്യഭാഷാ വ്യാഖ്യാതാവിെൻറ സഹായം പോലുള്ളവയാണ് ഒരുക്കേണ്ടത്. അഭിമുഖത്തിെൻറ ഭാഷ, തീയതി, പ്രതീക്ഷിക്കുന്ന സമയം എന്നിവയെക്കുറിച്ച് അപേക്ഷകനെ മൂന്ന് പ്രവൃത്തി ദിവസങ്ങളിൽ കുറയാത്ത കാലയളവിന് മുമ്പ് അറിയിക്കണം. അഭിമുഖ സമയത്ത് മതം, രാഷ്ട്രീയം, വംശം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് വ്യക്തിപരമായ ചോദ്യങ്ങൾ ചോദിക്കരുത്. അപേക്ഷകൻ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളുടെ രഹസ്യ വിവരങ്ങളെയൊ അന്ന് കിട്ടിയിരുന്ന ശമ്പളമോ സംബന്ധിച്ച് ചോദിക്കാൻ പാടില്ല.
Read More - സൗദിയിൽ ഹുറൂബ് നിയമപ്രശ്നത്തിലായ പ്രവാസികൾ 15 ദിവസത്തിനകം സ്പോൺസർഷിപ്പ് മാറ്റണം
പ്രതീക്ഷിക്കുന്ന വേതനം അല്ലെങ്കിൽ തസ്തികക്ക് നിശ്ചയിച്ചിരിക്കുന്ന ഏറ്റവും കുറഞ്ഞ വേതനം, ജോലിയുടെ സ്വഭാവം, സമയം, തൊഴിൽ ആനുകൂല്യങ്ങൾ എന്നിവ അഭിമുഖ വേളയിൽ വ്യക്തമാക്കുകയും അവ പിന്നീട് അവലോകനം ചെയ്യാൻ കഴിയുന്ന തരത്തിൽ രേഖപ്പെടുത്തുകയും വേണം. തൊഴിൽ അഭിമുഖത്തിെൻറ തീയതി മുതൽ പരമാവധി 14 ദിവസത്തിനുള്ളിൽ ഏതെങ്കിലും ഔദ്യോഗിക മാർഗങ്ങളിലൂടെ അഭിമുഖങ്ങളുടെ ഫലം അപേക്ഷകരെ അറിയിക്കണം. ഇത്രയും നിബന്ധനകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ