സൗദി അറേബ്യയിയിൽ രാജ്യാന്തര സർവീസ് നടത്തുന്ന ബസുകൾക്ക് പുതിയ നിയമം

Published : Mar 03, 2023, 03:12 PM IST
സൗദി അറേബ്യയിയിൽ രാജ്യാന്തര സർവീസ് നടത്തുന്ന ബസുകൾക്ക് പുതിയ നിയമം

Synopsis

ബസ് ഡ്രൈവറും അസിസ്റ്റൻറ് ഡ്രൈവറും മുമ്പ് കുറ്റകൃത്യങ്ങളിലൊന്നും ഉൾപ്പെട്ടിട്ടില്ല എന്ന് സ്ഥിരീകരിക്കുന്ന പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടാവണമെന്നതാണ് ഒരു നിയമം. അംഗീകൃത പ്രാഥമിക ശുശ്രൂഷാ പരിശീലന കോഴ്സ് ഇവർ പൂർത്തിയാക്കണം.

റിയാദ്: രാജ്യാന്തര ബസ് സർവീസുകൾക്കുള്ള പുതിയ നിയമാവലി സൗദി പൊതുഗതാഗത അതോറിറ്റി നടപ്പാക്കി തുടങ്ങി. സൗദിയിൽ നിന്ന് രാജ്യാന്തര സർവീസ് നടത്തുന്നതും രാജ്യത്തെ റൂട്ടുകൾ വഴി കടന്നുപോകുന്നതുമായ ബസുകൾ പുതിയതായിരിക്കണം എന്നാണ് പുതിയ വ്യവസ്ഥകളിൽ ഒന്ന്. 10 വർഷത്തിൽ കൂടുതൽ വാഹനങ്ങള്‍ക്ക് പഴക്കമുണ്ടാവാൻ പാടില്ല. സൗദിയിലും വിദേശ രാജ്യങ്ങളിലും മുമ്പ് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടി രജിസ്റ്റർ ചെയ്ത ബസുകൾ രാജ്യാന്തര സർവിസുകൾക്ക് ഉപയോഗിക്കാൻ പാടില്ല.

ബസ് ഡ്രൈവറും അസിസ്റ്റൻറ് ഡ്രൈവറും മുമ്പ് കുറ്റകൃത്യങ്ങളിലൊന്നും ഉൾപ്പെട്ടിട്ടില്ല എന്ന് സ്ഥിരീകരിക്കുന്ന പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടാവണമെന്നതാണ് മറ്റൊരു നിയമം. അംഗീകൃത പ്രാഥമിക ശുശ്രൂഷാ പരിശീലന കോഴ്സ് ഇവർ പൂർത്തിയാക്കണം. യാത്രക്കിടെ യാത്രക്കാർക്ക് വൈദ്യ പരിചരണം ആവശ്യമായി വരുന്നപക്ഷം പ്രഥമ ശുശ്രൂഷാ നൽകാൻ ഡ്രൈവറോ അസിസ്റ്റൻറ് ഡ്രൈവറോ പ്രായോഗിക പരിശീലനം നേടിയിരിക്കണം. അതിനായി പൊതുഗതാഗത അതോറിറ്റി നിർണയിക്കുന്ന മെഡിക്കൽ ടെസ്റ്റും പ്രഫഷനൽ യോഗ്യതാ ടെസ്റ്റും മറ്റ് പരിശീലനങ്ങളും വിജയിക്കണമെന്നതും നിർബന്ധമാണ്.

രാജ്യാന്തര സർവിസിന് ഉപയോഗിക്കുന്ന ബസുകൾ രജിസ്റ്റർ ചെയ്ത രാജ്യത്തേക്ക് സൗദിയിൽ നിന്ന് തിരിച്ചുപോകുമ്പോൾ പൊതുഗതാഗത കേന്ദ്രങ്ങളിൽ നിന്നാണ് യാത്രക്കാരെ കയറ്റേണ്ടത്. പൊതുഗതാഗത കേന്ദ്രങ്ങളില്ലാത്ത നഗരങ്ങളിൽ പൊതുഗതാഗത അതോറിറ്റി അംഗീകാരമുള്ള പ്രാദേശിക ഏജന്റും ഓഫീസും വഴിയായിരിക്കണം യാത്രക്കാരെ കയറ്റേണ്ടതെന്നും പുതിയ നിയമാവലിയിൽ പറയുന്നു. 

Read also: ഇടിക്കൂട്ടിൽ തിളങ്ങി സൗദി ബോക്സിങ് താരങ്ങൾ; റിയാദ് ദറഇയയിൽ അമ്പരിപ്പിക്കും പോരാട്ടമായി ‘ട്രൂത്ത് ഫൈറ്റ്’

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ