വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് ഒന്‍പത് പ്രവാസികള്‍ അറസ്റ്റില്‍

By Web TeamFirst Published Sep 9, 2022, 9:05 AM IST
Highlights

കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന പരിശോധനകള്‍ തുടരുന്നു. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയ 25 പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‍തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് ഒന്‍പത് പ്രവാസികളെ അറസ്റ്റ് ചെയ്‍തു. എട്ട് പുരുഷന്മാരും ഒരു സ്‍ത്രീയുമാണ് പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരില്‍ ഏഴ് പേരെ ജലീബ് അല്‍ ശുയൂഖ് ഏരിയയില്‍ നിന്നും ഒരാളെ സാല്‍മിയയില്‍ നിന്നുമാണ് പിടികൂടിയത്. തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി എല്ലാവരെയും ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന പരിശോധനകള്‍ തുടരുന്നു. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയ 25 പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‍തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.

Read also:  ചികിത്സ തേടിയെത്തിയ യുവതിയുടെ ഫോട്ടോ എടുത്തു; സൗദിയില്‍ ആശുപത്രി ജീവനക്കാരനെതിരെ നടപടി

വിവിധ രാജ്യക്കാരായ പ്രവാസികളെയാണ് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് പിടികൂടിയത്. തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി പിടിയിലായ എല്ലാവരെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്‍താവനയില്‍ പറയുന്നു.

കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഏഴ് പ്രവാസി വനിതകളെ പൊലീസ് അറസ്റ്റ് ചെയ്‍തത്. തൊഴില്‍, താമസ നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ രാജ്യവ്യാപകമായി ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന പരിശോധനകളിലാണ് ഇവരും പിടിയിലായത്. അറസ്റ്റിലായവരില്‍ വിവിധ രാജ്യക്കാരുണ്ടെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ഇവരെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. നൂറു കണക്കിന് നിയമലംഘകരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ്  ചെയ്‍തത്.

Read also: കുവൈത്തിലെ ജോലി സ്ഥലത്ത് കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരിച്ചു

click me!