കണ്ടെടുക്കുന്ന സമയത്ത് മൃതദേഹത്തിലെ വസ്‍ത്രങ്ങള്‍ രക്തത്തില്‍ കുളിച്ചിരുന്നു. ശരീരത്തില്‍ മുറിവുകളുമുണ്ടായിരുന്നെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

കുവൈത്ത് സിറ്റി: കുവൈത്തിലെ സബാഹ് അല്‍ അഹ്‍മദില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് ഇന്ത്യക്കാരനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സബാഹ് അല്‍ അഹ്‍മദിലെ മരുഭൂമിയിലുള്ള ഒരു ഫാമിലാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയതെന്ന് കുവൈത്തി മാധ്യമമായ അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു.

കണ്ടെടുക്കുന്ന സമയത്ത് മൃതദേഹത്തിലെ വസ്‍ത്രങ്ങള്‍ രക്തത്തില്‍ കുളിച്ചിരുന്നു. ശരീരത്തില്‍ മുറിവുകളുമുണ്ടായിരുന്നെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള മറ്റ് വിശദ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

Read also:  അവധി കഴിഞ്ഞ് ഒരു മാസം മുമ്പ് തിരിച്ചെത്തിയ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു
ദോഹ: ഖത്തറില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു. തൃശൂര്‍ വട്ടേക്കാട് പാറാത്ത്‍വീട്ടില്‍ പൂനത്ത് ഖാദറിന്റെ മകന്‍ പി.പി ഉമര്‍ (36) ആണ് മരിച്ചത്. അര്‍ബുദ ബാധിതനായിരുന്ന അദ്ദേഹം ഖത്തറിലെ റുമൈല ഹമദ് ക്യാന്‍സര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടെയായിരുന്നു അന്ത്യം.

മൃതദേഹം ദോഹയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ മുഹ്‍സിന ഖത്തറിലുണ്ട്. മകന്‍ - ഹംദാന്‍. സഫിയയാണ് മാതാവ്. സഹോദരങ്ങള്‍ - ഷാഫത്, ഫൗസിയ.

Read also: പക്ഷാഘാതം ബാധിച്ച് രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: സൗദി അറേബ്യയില്‍ മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. അൽ ഖസീം പ്രവിശ്യയിലെ സാജിറിൽ മരിച്ച കന്യാകുമാരി മാർത്താണ്ഡം സ്വദേശി പ്രകാശ് പൊന്നാണ്ടിയുടെ (46) മൃതദേഹമാണ് നാട്ടിലെത്തിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ഏറ്റുവാങ്ങി. 

ഖസീം പ്രവാസി സംഘത്തിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. ഖസീം പ്രവാസി സംഘം കേന്ദ്ര ജീവകാരുണ്യവിഭാഗത്തിന്റെ സഹകരണത്തോടെ സാജിർ യൂനിറ്റ് പ്രവർത്തകരായ ജോമി ഫിലിപ്പ്, മോഹനൻ അമ്പാടി, ഹബീബ് പൊന്നാനി, റാഫി വർക്കല എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആഗസ്റ്റ് 13ന് ഹൃദയാഘാതത്തെ തുടർന്നാണ് പ്രകാശ് മരിച്ചത്. അനിത (ഭാര്യ), അക്ഷിത്, കൃതിക (മക്കൾ).

Read also: പ്രവാസി മലയാളി ഉറക്കത്തില്‍ മരിച്ച നിലയില്‍