സൗദിയില്‍ വലിയ പെരുന്നാള്‍ അവധി ദിവസങ്ങളില്‍ മാറ്റമില്ല

By Web TeamFirst Published Jul 7, 2020, 11:34 PM IST
Highlights

നേരത്തെ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാത്ത തൊഴിലാളിക്ക് സര്‍വീസ് കാലത്തു ഒരുതവണ വേതനത്തോട് കൂടിയ ഹജ്ജ് അവധിക്ക് അവകാശമുണ്ട്.

റിയാദ്: സൗദിയില്‍ വലിയ പെരുന്നാള്‍ അവധി ദിവസങ്ങളില്‍ മാറ്റമില്ലെന്ന് മാനവശേഷി വികസന മന്ത്രാലയം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്താന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് പെരുന്നാള്‍ അവധി ദിവസങ്ങളില്‍ മാറ്റമില്ലെന്ന് മന്ത്രാലയം അറിയിച്ചത്. 

അറഫ ദിനം മുതല്‍ അറബിക് കലണ്ടര്‍ ദുല്‍ഹജ് 12 വരെ നാലു ദിവസമാണ് സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് വലിയപെരുനാള്‍ അവധി ലഭിക്കുക. എന്നാല്‍ ഇതില്‍ കൂടുതല്‍ അവധി സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് സ്ഥാപനങ്ങള്‍ നല്‍കുന്നതിന് വിലക്കില്ല. നേരത്തെ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാത്ത തൊഴിലാളിക്ക് സര്‍വീസ് കാലത്തു ഒരുതവണ വേതനത്തോട് കൂടിയ ഹജ്ജ് അവധിക്ക് അവകാശമുണ്ട്.

ബലിപ്പെരുന്നാള്‍ അവധിയടക്കം 10 ദിവസത്തില്‍ കുറയുകയോ 15 ദിവസത്തില്‍ കൂടുകയോ ചെയ്യാത്ത ഹജ്ജ് അവധിക്കാണ് തൊഴിലാളിക്ക് അവകാശമുള്ളത്. വേതനത്തോട് കൂടിയ ഹജ്ജ് അവധി ലഭിക്കാന്‍ തൊഴിലാളി തുടര്‍ച്ചായി ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും തൊഴിലുടമയുടെ അടുത്ത് ജോലി ചെയ്തിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

കൊവിഡില്‍ ആശങ്കയൊഴിയാതെ ഒമാന്‍; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

click me!