ബൈക്ക് വേണ്ട; ഖത്തറില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 3.30 വരെ ഫുഡ് ഡെലിവറി കാറില്‍ മാത്രം

Published : Jul 03, 2022, 10:50 AM IST
ബൈക്ക് വേണ്ട; ഖത്തറില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 3.30 വരെ ഫുഡ് ഡെലിവറി കാറില്‍ മാത്രം

Synopsis

രാവിലെ 10 മണി മുതല്‍ ആരംഭിക്കുന്ന നിയന്ത്രണം വൈകുന്നേരം 3.30 വരെ നീണ്ടുനില്‍ക്കും. ജൂലൈ ഒന്ന് മുതല്‍ സെപ്‍റ്റംബര്‍ 15 വരെ ഇതേ രീതിയിലായിക്കും ഭക്ഷണ വിതരണം.

ദോഹ: ഖത്തറിലെ ഫുഡ് ഡെലിവറി കമ്പനികള്‍ ഇനി മുതല്‍ രാവിലെ പത്തിനും വൈകുന്നേരം 3.30നും ഇടയ്‍ക്കുള്ള സമയത്ത് ബൈക്കുകള്‍ക്ക് പകരം കാറുകളിലായിക്കും ഭക്ഷണമെത്തിക്കുക. ഉഷ്‍ണകാലത്ത് ചൂടു കൂടിയ സാഹചര്യത്തിലാണ് ഡെലിവറി ജീവനക്കാരുടെ ബൈക്ക് യാത്രയ്‍ക്ക് തൊഴില്‍ മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്.

രാവിലെ 10 മണി മുതല്‍ ആരംഭിക്കുന്ന നിയന്ത്രണം വൈകുന്നേരം 3.30 വരെ നീണ്ടുനില്‍ക്കും. ജൂലൈ ഒന്ന് മുതല്‍ സെപ്‍റ്റംബര്‍ 15 വരെ ഇതേ രീതിയിലായിക്കും ഭക്ഷണ വിതരണം. ഡെലിവറി ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ചാണ് അധികൃതരുടെ തീരുമാനം.  അതേസമയം പുതിയ നിയന്ത്രണത്തെ സ്വാഗതം ചെയ്‍ത് രാജ്യത്തെ ഭക്ഷണ വിതരണ കമ്പനികളും സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി.

Read also: ബഹ്റൈനില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്നു; നിയമ ലംഘനം കണ്ടെത്താന്‍ പരിശോധന

ഉഷ്ണ കാലത്ത് ജീവനക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി ഗവണ്‍മെന്റ് സ്വീകരിക്കുന്ന നടപടികളെ സ്വാഗതം ചെയ്യുന്നതായും തൊഴില്‍ മന്ത്രാലയം മുന്നോട്ടുവെച്ച നിബന്ധനകള്‍ പൂര്‍ണമായും പാലിക്കുകയും ചെയ്യുമെന്ന് തലബാത്ത് ട്വീറ്റ് ചെയ്‍തു. ഖത്തറില്‍ തുറസായ സ്ഥലങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തരത്തിലുള്ള ജോലികള്‍ക്ക് ജൂണ്‍ ഒന്ന് മുതല്‍ തന്നെ അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും സമാനമായ തരത്തിലുള്ള ഉച്ചവിശ്രമ നിയമങ്ങള്‍ ഇതിനോടകം പ്രാബല്യത്തില്‍ വന്നു.

ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍; കമ്പനികള്‍ക്ക് നിര്‍ദ്ദേശം
ദോഹ: ഖത്തറില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍. താപനില ഉയര്‍ന്നതോടെയാണ് തുറസ്സായ സഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് ജോലി സമയത്തില്‍ നിയന്ത്രണം പ്രഖ്യാപിച്ചത്.

Read also: ഉച്ചവിശ്രമ നിയമം ലംഘിക്കപ്പെടുന്നു; കുവൈത്തില്‍ പരിശോധന ശക്തമാക്കി അധികൃതര്‍

ജൂണ്‍ ഒന്നു മുതലാണ് ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്നത്. സെപ്തംബര്‍ 15 വരെ ഇത് തുടരുമെന്ന് നേരത്തെ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ 10 മണി മുതല്‍ വൈകിട്ട് 3.30 വരെ തുറസ്സായി സ്ഥലങ്ങളില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കരുതെന്നാണ് കമ്പനികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട് ലേബര്‍ ഇന്‍സ്പെക്ഷന്‍ വിഭാഗം ജോലിസ്ഥലങ്ങളില്‍ വാര്‍ഷിക ബോധവത്കരണ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നുണ്ട്.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ