
കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ ഒരു പ്രവാസി മരിച്ചു. സുബ്ബിയ ഏരിയയിലെ സബാഹ് അല്‍ അഹ്‍മദ് നാച്ചുറല്‍ റിസര്‍വിലായിരുന്നു അപകടം. ജോലിക്കിടെ ഭാരമുള്ള വസ്‍തു ശരീരത്തില്‍ വീണാണ് മരണം സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സബാഹ് അല്‍ അഹ്‍മദ് നാച്ചുറല്‍ റിസര്‍വില്‍ എക്സ്കവേഷന്‍ ജോലികള്‍ ചെയ്‍തിരുന്ന കമ്പനിയിലെ ജീവനക്കാരനായിരുന്നു മരണപ്പെട്ട പ്രവാസി. ഇയാള്‍ ഫിലിപ്പൈന്‍സ് സ്വദേശിയാണെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിട്ടുണ്ട്. മൃതദേഹം തുടര്‍ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.
Read also: നിര്‍ത്തിയിട്ട കാറില്‍ മണിക്കൂറുകള്‍ ഇരുന്ന പിഞ്ചുകുഞ്ഞ് ചൂടേറ്റ് മരിച്ചു
കുവൈത്തില്‍ കൊവിഡ് രോഗികള്‍ക്ക് അഞ്ചു ദിവസം ഹോം ക്വാറന്റീന്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിതര്‍ക്ക് അഞ്ചു ദിവസം ഹോം ക്വാറന്റീന്‍. രോഗം സ്ഥിരീകരിക്കുന്നത് മുതല്‍ അഞ്ചു ദിവസം ഐസൊലേഷനില്‍ കഴിയണം. കൊവിഡ് ബാധിതരുടെ ഫോളോ അപ്പിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം പുതിയ സംവിധാനം ഏര്‍പ്പെടുത്തി.
ശ്ലോനിക് ആപ്പിന് പകരം ഇമ്യൂണ്‍ ആപ്പ് ആണ് ഇനി നിരീക്ഷണത്തിനും ഫോളോ അപ്പിനും ഉപയോഗിക്കുക. ഐസൊലേഷനില്‍ കഴിയുന്ന അഞ്ച് ദിവസത്തിന് ശേഷം അഞ്ച് ദിവസം മാസ്‌ക് ധരിക്കാനും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് വ്യാപനം തടയാനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ