ഖത്തറില്‍ തൊഴിലവസരം; നിയമനം നോര്‍ക്ക വഴി

Published : Oct 29, 2021, 04:03 PM IST
ഖത്തറില്‍ തൊഴിലവസരം; നിയമനം നോര്‍ക്ക വഴി

Synopsis

ഫെസിലിറ്റി സൂപ്പര്‍ വൈസറായി കുറഞ്ഞത് 3 വര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.

തിരുവനന്തപുരം: ദോഹയിലെ (Doha) പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിര്‍ള പബ്ലിക് സ്‌കൂളിലെ (Birla Public School) ഫെസിലിറ്റി സൂപ്പര്‍വൈസര്‍ (facility supervisor) തസ്‍തികയില്‍ നോര്‍ക്ക റൂട്ട്സ് വഴി നിയമനം. ഫെസിലിറ്റി സൂപ്പര്‍ വൈസറായി കുറഞ്ഞത് 3 വര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദ  വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുതിനും  www.norkaroots.org എന്ന വെബ്‌സൈറ്റ്  സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ  1800  425 3939 ല്‍ ബന്ധപ്പെടുക.


പ്രവാസി സമൂഹത്തിന്റെ നിക്ഷേപ സാധ്യതകളും അനുകൂല ഘടകങ്ങളും പരിചയപ്പെടുത്തുന്നതിനും തിരികെയെത്തിയ പ്രവാസികള്‍ക്ക് സംരംഭം ആരംഭിക്കുന്നതിനുള്ള  മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും നോര്‍ക്ക ബിസിനസ് സഹായ കേന്ദ്രത്തിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തില്‍ സൗജന്യ ബിസിനസ്സ് കൗണ്‍സിലിങ് ആരംഭിച്ചു. 

പ്രവാസികള്‍, തിരികെയെത്തിയ പ്രവാസികള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് കമ്പനി രജിസ്‌ട്രേഷന്‍, ലൈസന്‍സിങ്, സര്‍ക്കാര്‍ ധനസഹായങ്ങള്‍, ബാങ്ക്/ധനകാര്യ സ്ഥാപന വായ്‍പകള്‍, ജി.എസ്.ടി  രജിസ്‌ട്രേഷന്‍, സര്‍ക്കാര്‍ പദ്ധതി നിക്ഷേപങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ അവബോധം നല്‍കുന്നതിനൊപ്പം  പ്രൊജക്ട് പ്രൊപ്പോസല്‍ തയ്യാറാക്കുതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും  കൗണ്‍സിലിങില്‍ സൗജന്യമായി ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍.ബി.എഫ്.സി , നോര്‍ക്ക റൂട്‌സ് രണ്ടാം നില, തൈക്കാട് എന്ന വിലാസത്തില്‍ നേരിട്ടോ അല്ലെങ്കില്‍ nbfc.norka@ kerala.gov.in / 0471 - 2770534 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു
ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ