
അബുദാബി: കുപ്രസിദ്ധ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയുടെ പ്രധാന സഹായിയായ ആദിത്യ ജെയിനെ യുഎഇയിൽ നിന്നും ഇന്ത്യയിലെത്തിച്ചു. യുഎഇയിൽ തടങ്കലിൽ കഴിയുകയായിരുന്നു ആദിത്യ ജെയ്ൻ. അബുദാബി എൻസിബിയുമായി സഹകരിച്ച് സിബിഐ ഉദ്യോഗസ്ഥരും രാജസ്ഥാൻ പോലീസും ചേർന്നാണ് ഇയാളെ ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്.
രാജസ്ഥാനിലെ കുചമൻ സ്വദേശിയാണ് ആദിത്യ ജെയ്ൻ. ടോണി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇയാൾ ബിഷ്ണോയി സംഘത്തിലെ പ്രധാനിയാണെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ എംഎൻ ദിനേശ് പറഞ്ഞു. ലോറൻസ് ബിഷ്ണോയിയും രോഹിത് ഗോദരയും നടത്തിയിരുന്ന കൊള്ളയടിക്കൽ റാക്കറ്റിലെ പ്രധാന പങ്കാളി കൂടിയാണ് ജെയ്ൻ. കൊള്ളയടിക്കൽ, നിയമവിരുദ്ധമായി ആയുധങ്ങൾ കൈവശം വയ്ക്കൽ, തട്ടിക്കൊണ്ടുപോകൽ, കള്ളക്കടത്ത് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ ജെയിൻ ഉൾപ്പെട്ടിട്ടുണ്ടെന്നും അഡീഷണൽ ഡയറക്ടർ ജനറൽ പറഞ്ഞു. ബിഷ്ണോയി സംഘം തട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിടുന്ന വ്യവസായികളുടെ വിവരങ്ങൾ ശേഖരിക്കുന്നത് ആദിത്യ ജെയ്ൻ ആണെന്നും അദ്ദേഹം പറഞ്ഞു.
മോചന ദ്രവ്യം നൽകുന്നത് കുടുംബം നിഷേധിക്കുന്ന സന്ദർഭങ്ങളിൽ വെടിവെപ്പ്, കൊലപാതകം തുടങ്ങിയ അക്രമ നടപടികളാണ് ബിഷ്ണോയി സംഘം നടത്തിയിരുന്നത്. കൂടാതെ, മറ്റുള്ളവരെ ഭീതിപ്പെടുത്താനും തങ്ങളുടെ സംഘത്തിന്റെ കുപ്രസിദ്ധി വർധിപ്പിക്കാനുമായി തെയ്യുന്ന കുറ്റകൃത്യങ്ങളുടെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. രാജസ്ഥാൻ പോലീസിന്റെ അഭ്യർത്ഥന പ്രകാരം 2025 ഫെബ്രുവരി 18ന് ജെയ്നെതിരെ റെഡ് നോട്ടീസ് സിബിഐ പുറപ്പെടുവിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ