Saudi Arabia Covid Report: സൗദി അറേബ്യയിൽ കൊവിഡ് കേസുകൾക്കൊപ്പം രോഗമുക്തിയും ഉയരുന്നു

Published : Jan 17, 2022, 11:02 PM IST
Saudi Arabia Covid Report: സൗദി അറേബ്യയിൽ കൊവിഡ് കേസുകൾക്കൊപ്പം രോഗമുക്തിയും ഉയരുന്നു

Synopsis

സൗദി അറേബ്യയിൽ ഇന്ന് 5,505 പോർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4,349 രോഗികള്‍ സുഖം പ്രാപിച്ചു. ചികിത്സയിലുണ്ടായിരുന്നവരിൽ രണ്ടുപേർ മരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.   

റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) പുതിയ കൊവിഡ് കേസുകൾക്കൊപ്പം (New covid cases) ആശ്വാസം പകർന്ന് രോഗമുക്തി നിരക്കും (Covid recoveries) ഉയരുന്നു. 24 മണിക്കൂറിനിടയിൽ പുതുതായി 5,505 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ (New infections) നിലവിലെ രോഗബാധിതരിൽ 4,349 പേർ സുഖം പ്രാപിച്ചു (Recoveries). ചികിത്സയിലുണ്ടായിരുന്നവരിൽ രണ്ടുപേർ മരിക്കുകയും (Covid death) ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 620,935 ഉം രോഗമുക്തരുടെ എണ്ണം 569,296 ഉം ആണ്. ആകെ മരണസംഖ്യ 8,908 ആയി. ചികിത്സയിലുള്ള 42,731 രോഗികളിൽ 388 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 91.79 ശതമാനവും മരണനിരക്ക് 1.44 ശതമാനവുമായി തുടരുന്നു. പുതുതായി റിയാദിൽ - 1,546, ജിദ്ദയിൽ - 835, മക്ക - 440, മദീന - 326, ദമ്മാമിൽ - 149, ഖോബാർ - 117, തായിഫ് - 115, ഹുഫൂഫ് - 102 എന്നിങ്ങനെയാണ് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 54,140,63 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 25,216,860 ആദ്യ ഡോസും 23,482,982 രണ്ടാം ഡോസും 5,440,789 ബൂസ്റ്റർ ഡോസുമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ
സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ