Saudi Covid Report: സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകൾ അഞ്ഞൂറിൽ താഴെ

Published : Mar 02, 2022, 08:45 PM IST
Saudi Covid Report: സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകൾ അഞ്ഞൂറിൽ താഴെ

Synopsis

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,46,066 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,25,107 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,001 ആയി. രോഗബാധിതരിൽ 11,957 പേരാണ് ചികിത്സയിൽ കഴിയുന്നത്. 

റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) പുതിയ കൊവിഡ് കേസുകളുടെ (New Covid Cases) പ്രതിദിന എണ്ണം അഞ്ഞൂറിൽ താഴെയായി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് പുതിയതായി 476 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗികളിൽ 719 പേർ സുഖം പ്രാപിച്ചു (Covid Recoveries). ഒരു മരണം കൊവിഡ് ബാധിച്ചാണെന്ന് (Covid Death) സ്ഥിരീകരിച്ചെന്നും ആരോഗ്യ മന്ത്രാലയം (Ministry of Health അറിയിച്ചു. 

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,46,066 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,25,107 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,001 ആയി. രോഗബാധിതരിൽ 11,957 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 522 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.19 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമായി. 24 മണിക്കൂറിനിടെ 60,558 ആർ.ടി - പി.സി.ആർ പരിശോധനകൾ നടത്തി. റിയാദ് - 140, ജിദ്ദ - 45, ദമ്മാം - 26, മക്ക - 18, മദീന - 17, അബഹ - 17, തായിഫ് - 16, ഹുഫൂഫ് - 14 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 6,10,58,520 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 2,59,77,577 ആദ്യ ഡോസും 2,42,21,106 രണ്ടാം ഡോസും 1,08,59,837 ബൂസ്റ്റർ ഡോസുമാണ്. 


അബുദാബി: യുഎഇയില്‍ (UAE) പുതിയ കൊവിഡ് (Covid 19) രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. ഇന്ന് 519 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,613  പേരാണ് രോഗമുക്തരായത് (Covid recoveries). 

രാജ്യത്ത് കൊവിഡ് ബാധിച്ച് പുതിയ മരണങ്ങളൊന്നും (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ  4,30,493 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ   8,80,970  പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,37,139 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,301 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 41,530 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം