
റിയാദ്: സൗദി അറേബ്യയിൽ (saudi arabia) കൊവിഡ് ബാധിച്ച് ഗുരുതരനിലയിലാകുന്നവരുടെ എണ്ണം (critical situation) ഉയരുന്നു. ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
അതെസമയം കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4,738 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 4,973 പേർ സുഖം പ്രാപിച്ചു. ചികിത്സയിലുള്ളവരിൽ രണ്ടുപേർ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,70,997 ഉം രോഗമുക്തരുടെ എണ്ണം 6,22,087 ഉം ആയി. ആകെ മരണസംഖ്യ 8,927 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 92.71 ശതമാനവും മരണനിരക്ക് 1.33 ശതമാനവുമായി.
24 മണിക്കൂറിനിടെ 163,777 ആർ.ടി പി.സി.ആർ പരിശോധനകൾ നടത്തി. പുതുതായി റിയാദ് - 1,559, ജിദ്ദ - 573, ദമ്മാം - 189, ഹുഫൂഫ് - 172, മക്ക - 156, ജിസാൻ - 114, മദീന - 92 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 5,63,32,758 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 2,54.80,931 ആദ്യ ഡോസും 2,36,36,318 രണ്ടാം ഡോസും 72,15,509 ബൂസ്റ്റർ ഡോസുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam