
മനാമ: ബഹ്റൈനില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ നിരവധിപ്പേര്‍ അറസ്റ്റിലായി. ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലായിരുന്നു കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. പിടിയിലായ നിയമലംഘകര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.
പാസ്ർപോർട്ട്സ് ആന്റ് റെസിഡന്‍സ് അഫയേഴ്സ് (എന്‍.പി.ആര്‍.എ), ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ), ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് നാഷണാലിറ്റി പാസ്‍പോര്‍ട്ട്സ് ആന്‍റ് റെസിഡന്‍സ് അഫയേഴ്‍സ് ഡയറക്ടറേറ്റ് നിരന്തരം പരിശോധനകള്‍ നടത്തിവരികയാണെന്ന് പോര്‍ട്ട്സ്, സെര്‍ച്ച് ആന്റ് ഫോളോ അപ്പ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ബ്രിഗേഡിയര്‍ അബ്ദുല്‍ റഹ്‍മാന്‍ അല്‍ ദോസരി പറഞ്ഞു. നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിന് പുറമെ മറ്റ് എന്തെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ എല്ലാ ഗവര്‍ണറേറ്റുകളിലെയും വാണിജ്യ സ്ഥാപനങ്ങളില്‍ പരിശോധനകള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read more: ഒമാനില്‍ കാറിന് മുകളിലിരുന്ന് യാത്ര; വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റ്
27 വയസുകാരനായ പ്രവാസി മലയാളി സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍
മനാമ: പ്രവാസി മലയാളി യുവാവ് ബഹ്റൈനില്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ സിദ്ദാര്‍ത്ഥ് സജീവ് (27) ആണ് മരിച്ചത്. ബഹ്റൈനിലെ സ്വകാര്യ കമ്പനിയില്‍ ഡെലിവറി സെക്ഷനില്‍ ജോലി ചെയ്‍തുവരികയായിരുന്ന അദ്ദേഹം ഓഗസ്റ്റ് ഒന്നിനാണ് അവധിക്ക് ശേഷം നാട്ടില്‍ നിന്ന് തിരിച്ചെത്തിയത്.
ഒരു റിസോര്‍ട്ടിലെ ഓപ്പണ്‍ പൂളിലാണ് സിദ്ദാര്‍ത്ഥ് സജീവ് മുങ്ങി മരിച്ചതെന്ന് ഗള്‍ഫ് ഡെയ്‍ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് സുഹൃത്തുക്കള്‍ക്കൊപ്പം അദ്ദേഹം ഇവിടെയെത്തിയത്. നിരവധിപ്പേര്‍ പങ്കെടുത്തിരുന്ന പാര്‍ട്ടിയില്‍ നിന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ഒട്ടുമിക്ക ആളുകളും മടങ്ങിപ്പോയി. എന്നാല്‍ സിദ്ദാര്‍ത്ഥും ഏതാനും സുഹൃത്തുക്കളും ഈ സമയം സ്വിമ്മിങ് പൂളില്‍ നീന്താനായി പോവുകയായിരുന്നു. 2.30ഓടെ ഒപ്പമുണ്ടായിരുന്നവര്‍ കാറിലേക്ക് തിരിച്ച് പോയപ്പോഴാണ് സിദ്ദാര്‍ത്ഥിനെ കാണാനില്ലെന്ന് മനസിലായത്. സുഹൃത്തുക്കള്‍ തിരികെ വന്ന് നോക്കിയ്യപോള്‍ പൂളിന്റെ അടിത്തട്ടില്‍ ചലനമറ്റ നിലയില്‍ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സ് സഹായം തേടി. റിഫ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Read also: യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ച രാജ് കുമാറിന്റെ ചിതാ ഭസ്മം നാട്ടിലെത്തിക്കാന്‍ തയ്യാറായി താഹിറ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ