Asianet News MalayalamAsianet News Malayalam

ഒമാനില്‍ കാറിന് മുകളിലിരുന്ന് യാത്ര; വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റ്

ഒമാനില്‍ കാറിന് മുകളിലിരുന്ന് രണ്ട് യുവാക്കള്‍ യാത്ര ചെയ്ത സംഭവത്തില്‍ കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്‍തു. ദോഫാര്‍ ഗവര്‍ണറേറ്റിലായിരുന്നു സംഭവം.

car driver arrested in Oman for carrying passengers on the top of vehicle
Author
Muscat, First Published Aug 12, 2022, 12:57 PM IST

മസ്‍കത്ത്: ഒമാനില്‍ കാറിന് മുകളിലിരുന്ന് രണ്ട് യുവാക്കള്‍ യാത്ര ചെയ്ത സംഭവത്തില്‍ കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്‍തു. ദോഫാര്‍ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. ഒരു കാറിന്റെ മുകളിലിരുന്ന് രണ്ട് പേര്‍ യാത്ര ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചതിന് പിന്നാലെയാണ് റോയല്‍ ഒമാന്‍ പൊലീസിന്റെ നടപടി.

ഗതാഗത നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനം ബോധ്യപ്പെടുന്ന ഒരു വീഡിയോ ക്ലിപ്പ് പുറത്തുവന്നതിന് പിന്നാലെ കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നത്. ഡ്രൈവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

 

നിയമലംഘനം; ഒമാനില്‍ നിരവധി സ്വകാര്യ കമ്പനികള്‍ക്കെതിരെ നടപടി
മസ്‍കത്ത്: ഒമാനില്‍ നിരവധി സ്വകാര്യ കമ്പനികള്‍ക്കെതിരെ എണ്‍വയോണ്‍മെന്റ് അതോറിറ്റി നടപടി സ്വീകരിച്ചു. രാജ്യത്തെ പരിസ്ഥിതി സംബന്ധമായ നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടി. ദോഫാര്‍ ഗവര്‍ണറേറ്റിലെ വിവിധ സ്ഥാപനങ്ങളിലാണ് കഴിഞ്ഞ ദിവസം അധികൃതര്‍ പരിശോധന നടത്തിയത്. നിയമലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

പരിസ്ഥിതി സംബന്ധമായ നിബന്ധനകള്‍ രാജ്യത്തെ സ്വകാര്യ കമ്പനികള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് ഫീല്‍ഡ് ഇന്‍സ്‍പെക്ഷന്‍ നടത്തിയതെന്ന് ഒമാന്‍ എണ്‍വയോണ്‍മെന്റ് അതോരിറ്റി അറിയിച്ചു. നിയമലംഘനങ്ങള്‍ കണ്ടെത്തിയ ഒരുകൂട്ടം കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി. നിരവധി സ്ഥാപനങ്ങളോട് പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്താന്‍ നിര്‍ദേശിക്കുകയും ചെയ്‍തതായി അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

Read also: കൊവിഡ് ബാധിച്ച് മരിച്ച പ്രവാസിയുടെ ചിതാഭസ്‍മം നാട്ടിലെത്തിക്കാന്‍ സുമനസുകളുടെ സഹായം തേടി മലയാളി യുവാവ്

Follow Us:
Download App:
  • android
  • ios