
ദോഹ: അറ്റകുറ്റപ്പണികൾക്കായി ഓൾഡ് ദോഹ പോർട്ട് ഇന്റർചേഞ്ചിലെ എല്ലാ റോഡുകളും വരാന്ത്യത്തിൽ പൂർണ്ണമായും അടച്ചിടുന്നതായി ഖത്തർ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ അറിയിച്ചു. കൂടാതെ, ഷാർക്ക് ഇന്റർചേഞ്ച് മുതൽ ഇസ്ലാമിക് മ്യൂസിയം ഇന്റർചേഞ്ച് വരെയുള്ള അൽ ദഫ്‌നയിലേക്കുള്ള കോർണിഷ് സ്ട്രീറ്റും അടച്ചിടും. ഒക്ടോബർ 24 വെള്ളിയാഴ്ച പുലർച്ചെ 2 മണി മുതൽ ഒക്ടോബർ 25 ശനിയാഴ്ച രാവിലെ 7 മണി വരെയാണ് റോഡ് അടച്ചിടൽ.
ഈ കാലയളവിൽ, വേഗപരിധി പാലിക്കാനും ലഭ്യമായ മറ്റ് റൂട്ടുകൾ ഉപയോഗിക്കാനും അടുത്തുള്ള സ്ട്രീറ്റുകളിലൂടെ പോകാനും വാഹന യാത്രക്കാരോട് അഷ്ഗാൽ നിർദ്ദേശിച്ചു. കൂടാതെ, അൽ റയ്യാൻ റോഡ്, സബാഹ് അൽ-അഹ്മദ് കോറിഡോർ ടണൽ (റോഡ് നമ്പർ 950) എന്നിവിടങ്ങളിൽ ഭാഗികമായി റോഡുകൾ അടച്ചിടും. അതേസമയം, രണ്ട് വരികൾ ഗതാഗതത്തിനായി തുറന്നുനൽകും. ഒക്ടോബർ 24 വെള്ളിയാഴ്ച പുലർച്ചെ 2 മണി മുതൽ ഒക്ടോബർ 27 തിങ്കളാഴ്ച രാവിലെ 10 മണി വരെ പതിവ് അറ്റകുറ്റപ്പണികൾക്കായി ഇവിടെ താൽക്കാലിക അടച്ചിടൽ തുടരും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam