ചെങ്കടലിൽ 17 അൾട്രാ ലക്ഷ്വറി റിസോർട്ടുകൾ കൂടി തുറക്കും, സന്ദർശകരെ ആകർഷിക്കാൻ സൗദി അറേബ്യ

Published : Oct 24, 2025, 04:57 PM IST
resorts in red sea

Synopsis

ചെങ്കടലിൽ 17 അൾട്രാ ലക്ഷ്വറി റിസോർട്ടുകൾ കൂടി തുറക്കും. 2023 നവംബറിൽ ആദ്യത്തെ അൾട്രാ-ലക്ഷ്വറി റിസോർട്ട് തുറന്നു. തുടർന്ന് കഴിഞ്ഞ വർഷം നാലെണ്ണം കൂടി തുറന്നിരുന്നു. 

റിയാദ്: 2026 മെയ് മാസത്തോടെ റെഡ് സീ ഇന്‍റർനാഷണൽ കമ്പനി 17 റിസോർട്ടുകൾ കൂടി തുറക്കുമെന്ന് സി.ഇ.ഒ ജോൺ പഗാനോ പറഞ്ഞു. പരിസ്ഥിതിയുമായി ഇണങ്ങിച്ചേരുന്നതും പ്രകൃതി സൗന്ദര്യമുള്ളതുമായ ഏതെങ്കിലും സ്ഥലം സന്ദർശിക്കാൻ കഴിയുമെങ്കിൽ അത് ഒരു റിസർവ് ആയാലും പവിഴപ്പുറ്റായാലും സന്ദർശകരെ ആകർഷിക്കുമെന്ന് സി.ഇ.ഒ പറഞ്ഞു. സമ്പന്നരായ വിനോദസഞ്ചാരികൾ പരമ്പരാഗത ആഡംബരത്തിനപ്പുറം അനുഭവങ്ങൾ തേടുന്നുണ്ടെന്ന് പഗാനോ വിശദീകരിച്ചു. അതാണ് സൗദി പർവതനിരകളിൽ പദ്ധതികൾ വികസിപ്പിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്.

സൗദി വിപണിക്ക് അപ്പുറത്തേക്ക് ഞങ്ങളുടെ അഭിലാഷങ്ങൾ വ്യാപിക്കാൻ ആഗ്രഹിക്കുന്നു. ആഡംബര റിസോർട്ട് ഡെവലപ്പറായ സൗദി റെഡ് സീ കമ്പനി സൗദിക്ക് പുറത്തേക്ക് വികസിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയ്ക്കുള്ളിൽ ഇറ്റലിയിലായിരിക്കും ആദ്യത്തെ വിദേശ പദ്ധതി. ഇറ്റലിയിലെയും മറ്റ് ഭാവി പദ്ധതികളെയും പിന്തുണയ്ക്കുന്നതിനും നടപ്പിലാക്കുന്നതിനും കമ്പനി സൗദിയിലെ അനുഭവം പ്രയോജനപ്പെടുത്തുമെന്ന് പഗാനോ പറഞ്ഞു. സൗദിയുടെ ഒരു ട്രില്യൺ ഡോളർ പൊതു നിക്ഷേപ ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് റെഡ് സീ കമ്പനി. ആഡംബര ടൂറിസം പദ്ധതികളുടെ സൗദിയിലെ മുൻനിര ഡെവലപ്പർമാരിൽ ഒന്നാണ്. 2023 നവംബറിൽ ആദ്യത്തെ അൾട്രാ-ലക്ഷ്വറി റിസോർട്ട് തുറന്നു. തുടർന്ന് കഴിഞ്ഞ വർഷം നാലെണ്ണം കൂടി തുറന്നു. ഈ വർഷം ഇതുവരെ അഞ്ച് എണ്ണം കൂടി തുറന്നതായും പഗാനോ പറഞ്ഞു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ
മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ദേ​ശീ​യ​ ദി​ന പ​രേ​ഡ്​ കോ​ർ​ണി​ഷി​ൽ, പങ്കെടുത്ത് ഖത്തർ അമീർ