Asianet News MalayalamAsianet News Malayalam

വീടിന് മുമ്പില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ കത്തിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍, വീഡിയോ

വാഹനങ്ങള്‍ ഇയാള്‍ കത്തിക്കാന്‍ ശ്രമിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കാറുകളിലേക്ക് തീ പടര്‍ന്നില്ല.

Saudi man held over attempt to set fire around cars
Author
First Published Sep 30, 2022, 10:49 PM IST

റിയാദ്: സൗദി അറേബ്യയില്‍ വീടിന് മുമ്പില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ കത്തിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മൂന്നു വാഹനങ്ങള്‍ കത്തിക്കാന്‍ ശ്രമിച്ച ഇയാളെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

വാഹനങ്ങള്‍ ഇയാള്‍ കത്തിക്കാന്‍ ശ്രമിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്ലാസ്റ്റിക് ബാഗു കൊണ്ട് മുഖം മൂടിയ ഒരാള്‍ കാറില്‍ നിന്നിറങ്ങി ഒരു വീടിന് മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്ക് ചുറ്റും കത്തുന്ന എന്തോ വസ്തു ഒഴിക്കുന്നതും തീ കൊളുത്തിയ ശേഷം സ്വന്തം കാറില്‍ രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം. 

എന്നാല്‍ കാറുകളിലേക്ക് തീ പടര്‍ന്നില്ല. വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റം സമ്മതിച്ചു. വീട്ടുകാരനുമായി ഉണ്ടായ തര്‍ക്കം കാരണമാണ് ഇത്തരത്തില്‍ ചെയ്തതെന്ന് ഇയാള്‍ പറഞ്ഞു. തുടര്‍ നിയമ നടപടികള്‍ക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Read More:  ദുബൈ കസ്റ്റംസിന്റെ സഹകരണത്തോടെ വന്‍ മയക്കുമരുന്ന് വേട്ട; രണ്ടു ടണ്‍ ലഹരിമരുന്ന് പിടിച്ചെടുത്തു

പബ്‍ജി കളിക്കാന്‍ മോഷണം; അച്ഛന്റെ അക്കൗണ്ടില്‍ നിന്ന് 23 ലക്ഷം മോഷ്ടിച്ച 16കാരന്‍ പിടിയില്‍

മനാമ: ബഹ്റൈനില്‍ പബ്‍ജി ഗെയിം കളിക്കാനായി പിതാവിന്റെ അക്കൗണ്ടില്‍ നിന്ന് പണം മോഷ്ടിച്ച 16 വയസുകാരന് ജയില്‍ ശിക്ഷ. അച്ഛന്റെ ഡിജിറ്റല്‍ ഒപ്പ് ദുരുപയോഗം ചെയ്‍ത് 11,000 ബഹ്റൈനി ദിനാറാണ് (23 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) കുട്ടി മോഷ്ടിച്ചത്. കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ ഹൈ ക്രിമിനല്‍ കോടതി കുട്ടിക്ക് ഒരു വര്‍ഷം തടവും 1000 ബഹ്റൈനി ദിനാര്‍ പിഴയും വിധിച്ചു.

65 വയസുകാരനായ ബഹ്റൈന്‍ പൗരനാണ് തന്റെ മകനെതിരെ പരാതി നല്‍കിയത്. അടുത്തിടെ വിദേശയാത്ര കഴിഞ്ഞ് പിതാവ് തിരിച്ചെത്തി ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ പണം മോഷണം പോയെന്ന് കണ്ടെത്തി. നേരത്തെ 14,000 ദിനാര്‍ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ വെറും 3000 ദിനാര്‍ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. അന്വേഷണത്തില്‍ സ്വന്തം മകന്‍ തന്നെയാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തി.

Read More: ഒമാനില്‍ പ്രവാസി വാഹനമിടിച്ച് മരിച്ചു, ഒരാള്‍ക്ക് പരിക്ക്; സ്ഥലത്തു നിന്ന് രക്ഷപ്പെട്ട ഡ്രൈവര്‍ അറസ്റ്റില്‍

ഡിജിറ്റല്‍ ഒപ്പ് ദുരുപയോഗം ചെയ്‍തും ബെനഫിറ്റ് പേ ആപ്ലിക്കേഷഷന്‍ അനുമതിയില്ലാതെ  ഉപയോഗിച്ചുമാണ് പണം തട്ടിയെടുത്തത്. പ്രതിയായ കുട്ടി ഉള്‍പ്പെടെ ആറ് മക്കളുള്ള അദ്ദേഹം 2020ല്‍ വിവാഹ മോചനം നേടിയിരുന്നു. അതിന് ശേഷം കുട്ടികള്‍ എല്ലാവരും അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്.

Follow Us:
Download App:
  • android
  • ios