
മസ്‌കറ്റ്: കേരളമുള്‍പ്പെടെ എട്ട് ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസുകള്‍ വര്‍ധിപ്പിച്ച് ഒമാന്‍ എയര്‍. കോഴിക്കോട്, കൊച്ചി ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസുകള്‍ നടത്തുക. കോഴിക്കോട്, കൊച്ചി, ബെംഗളൂരു, മുംബൈ, ദില്ലി, ഹൈദരാബാദ്, ചെന്നൈ സെക്ടറുകളിലേക്ക് ഏഴ് വിമാനങ്ങളും ഗോവയിലേക്ക് മൂന്ന് വിമാനങ്ങളുമാണ് സര്‍വീസ് നടത്തുക.
പുതിയ സര്‍വീസ് വിവരങ്ങളും അതിന്റെ സമയവും ഒമാന്‍ എയര്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെയാണ് സമ്മര്‍ ഷെഡ്യൂളില്‍ കൂടുതല്‍ സര്‍വീസുകള്‍ ഒരുക്കിയിരിക്കുന്നത്.
തിരുവനന്തപുരത്ത് നിന്ന് യുഎഇയിലേക്കും സൗദിയിലേക്കും കൂടുതല്‍ വിമാന സര്‍വീസ്
എയര്‍ ഇന്ത്യ മസ്‌കറ്റ്-കണ്ണൂര്‍ സര്‍വീസ് ജൂണ്‍ 21 മുതല്‍ തുടങ്ങും
മസ്‌കറ്റ്: എയര്‍ ഇന്ത്യയുടെ മസ്‌കറ്റ്-കണ്ണൂര്‍ സര്‍വീസ് ജൂണ്‍ 21 മുതല്‍ ആരംഭിക്കും. ജൂണ്‍ 21 മുതല്‍ ആഴ്ചയില്‍ മൂന്ന് ദിവസം സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ചൊവ്വ, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലായിരിക്കും സര്‍വീസുകള്‍. കണ്ണൂരില്‍ നിന്ന് രാത്രി 10.20ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 12.20ന് മസ്‌കറ്റില്‍ എത്തും. അവിടെ നിന്നും വൈകിട്ട് 4.30ന് പുറപ്പെടുന്ന വിമാനം 9.30ന് കണ്ണൂരില്‍ എത്തും. എയര്‍ ഇന്ത്യ കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. നിലവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഗോ ഫസ്റ്റ് എന്നീ വിമാന കമ്പനികളാണ് മസ്‌കറ്റ്-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്.
അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് വിമാന സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഗോ എയര്‍. ജൂൺ 28ന് ആയിരിക്കും ആദ്യ സർവീസെന്നാണ് ഗോ എയർ അധികൃതർ അറിയിച്ചിരിക്കുന്നത്. ആഴ്ചയിൽ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലായി മൂന്ന് സർവീസുകളാണുണ്ടാവുക.
പുതിയ സർവീസുകൾ കൂടി ആരംഭിക്കുന്നതോടെ സ്കൂള്‍ അവധിക്കാലം ഉൾപ്പെടെ വരാനിരിക്കുന്ന തിരക്കേറിയ ദിവസങ്ങളിലെ ടിക്കറ്റ് ക്ഷാമം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ആഴ്ചയിലെ മൂന്ന് സർവീസുകൾ തിരക്ക് പരിഹഗണിച്ച് അഞ്ച് ദിവസമാക്കി വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്.
സർവീസുള്ള ദിവസങ്ങളിൽ കൊച്ചിയില്‍ നിന്ന് ഇന്ത്യന്‍സമയം രാത്രി 8.10ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം രാത്രി 10.40നായിരിക്കും അബുദാബിയിലെത്തുന്നത്. തിരികെയുള്ള സർവീസ് യുഎഇ സമയം രാത്രി 11.40ന് പുറപ്പെട്ട് ഇന്ത്യൻ സമയം 5.15ന് കൊച്ചിയിൽ എത്തിച്ചേരും. നിലവില്‍ ദുബൈയിൽ നിന്നും അബുദാബിയിൽ നിന്നും കേരളത്തിൽ കണ്ണൂരിലേക്കാണ് ഗോ എയറിന്റെ പ്രതിദിന സർവീസുകളുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ