ഇന്ത്യയിലേക്കുള്ളവ ഉള്‍പ്പെടെ നിരവധി സര്‍വീസുകള്‍ ഒമാന്‍ എയര്‍ റദ്ദാക്കി

Published : Nov 08, 2019, 09:26 AM IST
ഇന്ത്യയിലേക്കുള്ളവ ഉള്‍പ്പെടെ നിരവധി സര്‍വീസുകള്‍ ഒമാന്‍ എയര്‍ റദ്ദാക്കി

Synopsis

മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പകരം വിമാനങ്ങളിലോ അല്ലെങ്കിലും ലഭ്യമാവുന്ന മറ്റ് വിമാനങ്ങളിലോ യാത്രാ സൗകര്യമൊരുക്കും. യാത്രക്കാര്‍ പുറപ്പെടുന്നതിന് മുന്‍പ് വിമാനത്തിന്റെ തല്‍സ്ഥിതി പരിശോധിക്കണം. 

മസ്കത്ത്: നവംബര്‍ 30 വരെയുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കിയതായി ഒമാന്‍ എയര്‍ അറിയിച്ചു. ബോയിങ് 737 മാക്സ് വിഭാഗത്തിലുള്ള വിമാനങ്ങള്‍ക്ക് ഒമാന്‍ പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് തുടരുന്ന സാഹചര്യത്തിലാണ് സര്‍വീസുകള്‍ റദ്ദാക്കേണ്ടിവരുന്നത്. ഇന്ത്യയിലേക്കുള്ള സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.

മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പകരം വിമാനങ്ങളിലോ അല്ലെങ്കിലും ലഭ്യമാവുന്ന മറ്റ് വിമാനങ്ങളിലോ യാത്രാ സൗകര്യമൊരുക്കും. യാത്രക്കാര്‍ പുറപ്പെടുന്നതിന് മുന്‍പ് വിമാനത്തിന്റെ തല്‍സ്ഥിതി പരിശോധിക്കണം. ഏതന്‍സ്, ജയ്‍പൂര്‍, ദുബായ്, ബഹ്റൈന്‍, റിയാദ്, നെയ്റോബി, ബാങ്കോക്ക്, ജിദ്ദ, കൊളംബോ, ദമ്മാം, മോസ്‍കോ, തെഹ്‍റാന്‍, കുവൈത്ത്, അമ്മാന്‍, ബാംഗ്ലൂര്‍, ദോഹ, സലാല എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളെ ബാധിക്കുമെന്നാണ് അറിയിപ്പ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കമ്പനി ഫണ്ടിൽ നിന്ന് 1.64 ലക്ഷം ദിനാർ തട്ടിയെടുത്ത പ്രവാസി കുവൈത്തിൽ പിടിയിൽ
പശ്ചിമേഷ്യൻ സംഘർഷം; സൗദി അറേബ്യയിലെത്തി അജിത് ഡോവൽ, ഉഭയകക്ഷി ബന്ധം ശക്തമാക്കി തന്ത്രപ്രധാന കൂടിക്കാഴ്ച