ഒമാനിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

Published : May 19, 2026, 01:26 PM IST
 eid al adha

Synopsis

ഒമാനിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു.പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ഉൾപ്പെടെയുള്ള ജീവനക്കാർക്ക് മെയ് 26 ചൊവ്വാഴ്ച മുതൽ ബലിപെരുന്നാൾ അവധി ലഭിക്കും. 

മസ്കറ്റ്: ഒമാനിൽ ഈ വർഷത്തെ ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ഉൾപ്പെടെയുള്ള ജീവനക്കാർക്ക് മെയ് 26 ചൊവ്വാഴ്ച മുതൽ ബലിപെരുന്നാൾ അവധി ലഭിക്കും. അവധി കഴിഞ്ഞ് മെയ് 31 ഞായറാഴ്ച മുതൽ സ്ഥാപനങ്ങൾ വീണ്ടും പ്രവർത്തനം പുഃനരാരംഭിക്കും.

യുഎഇയിലും അവധി

യുഎഇയിൽ ഈ വർഷത്തെ അറഫാ ദിനത്തോടും ബലിപെരുന്നാളിനോടും അനുബന്ധിച്ചുള്ള ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്ത് ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായ പശ്ചാത്തലത്തിലാണ് മന്ത്രാലയങ്ങളുടെ അറിയിപ്പ്. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസത്തെയും പൊതുമേഖലയ്ക്ക് അഞ്ച് ദിവസത്തെയും ശമ്പളത്തോടുകൂടിയ അവധിയാണ് ലഭിക്കുക.

സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മേയ് 26 ചൊവ്വാഴ്ച (അറഫാ ദിനം) മുതൽ മേയ് 29 വെള്ളിയാഴ്ച വരെയാണ് അവധി. തുടർന്ന് ശനി, ഞായർ വാരാന്ത്യ അവധി ദിവസങ്ങൾ കൂടി കഴിയുന്നതോടെ ജീവനക്കാർ ജൂൺ 1 തിങ്കളാഴ്ച തിരികെ ജോലിയിൽ പ്രവേശിക്കണം. ഫെഡറൽ ഗവൺമെന്‍റ് ജീവനക്കാർക്ക് മേയ് 25 തിങ്കളാഴ്ച മുതൽ മേയ് 29 വെള്ളിയാഴ്ച വരെ തുടർച്ചയായ അഞ്ച് ദിവസത്തെ അവധി ലഭിക്കും. ശനി, ഞായർ ദിവസങ്ങൾക്ക് ശേഷം പൊതുമേഖലയിലും ജൂൺ 1 തിങ്കളാഴ്ചയോടെ പ്രവൃത്തിദിനങ്ങൾ പുനരാരംഭിക്കും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദി അറേബ്യയ്ക്ക് നേരെ ഇറാഖിന്‍റെ ആക്രമണം, മൂന്ന് ഡ്രോണുകൾ വിജയകരമായി പ്രതിരോധിച്ചു
ബലിപെരുന്നാൾ; യുഎഇയിൽ പൊതു, സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചു