Covid Restrictions : ഒമാനില്‍ പിസിആര്‍ പരിശോധന ഒഴിവാക്കി; പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ല

Published : Feb 28, 2022, 07:31 PM IST
Covid Restrictions :  ഒമാനില്‍ പിസിആര്‍ പരിശോധന ഒഴിവാക്കി; പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ല

Synopsis

കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരെയാണ് പിസിആര്‍ പരിശോധനയില്‍ നിന്നൊഴിവാക്കിയത്. പൊതുസ്ഥലങ്ങളില്‍ ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമല്ല.

മസ്‌കറ്റ് : കൊവിഡ് നിയന്ത്രണങ്ങളില്‍ (Covid restrictions) കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഒമാന്‍. ഒമാനിലേക്ക് വരുന്നവര്‍ക്ക് ഇനി മുതല്‍ പിസിആര്‍ പരിശോധന നടത്തേണ്ട ആവശ്യമില്ല. രാജ്യത്തേക്ക് വരുന്നവര്‍ക്കുള്ള ആര്‍ടി പിസിആര്‍ പരിശോധന (PCR test) മാര്‍ച്ച് ഒന്നു മുതല്‍ നിര്‍ബന്ധമില്ലെന്ന് കൊവിഡ് അവലോകന സുപ്രീം കമ്മറ്റി അറിയിച്ചു.

കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരെയാണ് പിസിആര്‍ പരിശോധനയില്‍ നിന്നൊഴിവാക്കിയത്. പൊതുസ്ഥലങ്ങളില്‍ ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമല്ല. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ നടത്തുന്ന പരിപാടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. ഹോട്ടലുകള്‍ 100 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. മാര്‍ച്ച് ആറു മുതല്‍ സ്‌കൂളുകളിലും കോളേജുകളിലും മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നേരിട്ട് ക്ലാസുകളില്‍ പങ്കെടുക്കാം. ഹാളുകളിലും മറ്റും നടക്കുന്ന എക്‌സിബിഷനുകള്‍ക്ക് മുന്‍പ് നിശ്ചയിച്ച പ്രകാരം 70 ശതമാനം ആളുകള്‍ക്ക് മാത്രമെ പ്രവേശനം അനുവദിക്കൂ. 

അബുദാബിയില്‍ ഗ്രീന്‍ ലിസ്റ്റ് സംവിധാനം എടുത്തുകളഞ്ഞു

അബുദാബി: കൊവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് (Fully vaccinated) യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ ഇനി പി.സി.ആര്‍ പരിശോധന വേണ്ട (No PCR test for UAE entry). മാര്‍ച്ച് ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റിയാണ് (National Authority for Emergency, Crisis and Disaster Management) വെള്ളിയാഴ്‍ച യുഎഇയിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ പുതിയ ഇളവുകള്‍ (Relaxations in Covid restrictions) പ്രഖ്യാപിച്ചത്.

കൊവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ യാത്രയ്‍ക്ക് മുമ്പ് ഇനി പി.സി.ആര്‍ പരിശോധന നടത്തേണ്ടതില്ല. പകരം അംഗീകൃത വാക്സിന്റെ കണ്ട് ഡോസുകളും സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാവും. ഈ സര്‍ട്ടിഫിക്കറ്റില്‍ ക്യൂ.ആര്‍ കോഡ് ഉണ്ടായിരിക്കണം. 

വാക്സിനെടുത്തിട്ടില്ലാത്ത യാത്രക്കാര്‍ വിമാനം പുറപ്പെടുന്ന സമയത്തിന് 48 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണം. അല്ലെങ്കില്‍ ഒരു മാസത്തിനിടെ കൊവിഡ് ബാധിച്ച് സുഖം പ്രാപിച്ചത് തെളിയിക്കുന്ന പരിശോധനാ ഫലം ഹാജരാക്കിയാലും മതിയാവും. ഇതിലും ക്യു.ആര്‍ കോഡ് നിര്‍ബന്ധമാണ്. യുഎഇ വഴി തുടര്‍ യാത്ര ചെയ്യുന്നവര്‍ അവര്‍ പോകുന്ന രാജ്യത്തെ കൊവിഡ് മാര്‍ഗനിര്‍ദേശം പിന്തുടരണമെന്നും അറിയിച്ചിട്ടുണ്ട്.

അബുദാബി: അബുദാബിയിലെ (Abu Dhabi) സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് പരിശോധനയില്‍ (covid test) ഇളവ് അനുവദിച്ചു. 16 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഇളവ് അനുവദിച്ചത്. ഇനി മുതല്‍ 28 ദിവസം കൂടുമ്പോള്‍ പിസിആര്‍ പരിശോധന (PCR test) നടത്തിയാല്‍ മതിയാകുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ ഇത് ഓരോ 14 ദിവസം കൂടുമ്പോഴും ആയിരുന്നു.

അതേസമയം 16 വയസ്സും അതിന് മുകളിലുമുള്ള കുട്ടികള്‍ സ്‌കൂളിലെത്തുമ്പോള്‍ 14 ദിവസം കൂടുമ്പോള്‍ പരിശോധന നടത്തണം. 16 വയസ്സിന് മുകളിലുള്ള വാക്‌സിനേഷന്‍ സ്വീകരിക്കാത്തതോ, ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്‌സിനെടുക്കുന്നതില്‍ ഇളവ് അനുവദിച്ചതോ ആയ വിദ്യാര്‍ത്ഥികള്‍ എല്ലാ ഏഴ് ദിവസം കൂടുമ്പോഴും പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. 16 വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പ്രവേശിക്കുന്നതിന് മുമ്പ് അല്‍ഹുസ്ന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണം. ജനുവരി 31 മുതലാണ് അബുദാബിയില്‍ വിദ്യാര്‍ത്ഥികള്‍ പൂര്‍ണമായും ക്ലാസുകളിലേക്ക് തിരികെ എത്താന്‍ തുടങ്ങിയത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി