Latest Videos

കൊവിഡ് സര്‍ട്ടിഫിക്കറ്റ്; പ്രതികരിച്ച് ഒമാന്‍ ആരോഗ്യമന്ത്രാലയം

By Web TeamFirst Published Jun 26, 2020, 6:02 PM IST
Highlights

കൊവിഡ് നിര്‍ണയത്തിന് പിസിആര്‍ ജീന്‍ എക്സ്പെര്‍ട്ട് പരിശോധനകള്‍ നടത്താന്‍ നിരവധി സ്വകാര്യ ആശുപത്രികള്‍ക്കും ലബോറട്ടറികള്‍ക്കും ആരോഗ്യമന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.

മസ്കറ്റ്: ഒമാനിലേക്ക് തിരികെയെത്തുന്ന യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കണോയെന്ന വിഷയത്തില്‍ പ്രതികരണവുമായി ഒമാന്‍ ആരോഗ്യമന്ത്രാലയം. കൊവിഡ് പരിശോധന നിര്‍ബന്ധമാക്കണോ എന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രാലയത്തിലെ ഡിസീസ് സര്‍വൈലന്‍സ് ആന്‍ഡ് കണ്‍ട്രോള്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ സൈഫ് അല്‍ അബ്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കൊവിഡ് നിര്‍ണയത്തിന് പിസിആര്‍ ജീന്‍ എക്സ്പെര്‍ട്ട് പരിശോധനകള്‍ നടത്താന്‍ നിരവധി സ്വകാര്യ ആശുപത്രികള്‍ക്കും ലബോറട്ടറികള്‍ക്കും ആരോഗ്യമന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പരിശോധന നടത്തുന്നവര്‍ രോഗമുക്തരാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് ഇവരുടെ ഉത്തരവാദിത്തമല്ലെന്നും അല്‍ അബ്രി പറഞ്ഞു. 

ഓണ്‍ലൈന്‍ ഡെലിവറി രംഗത്തും സ്വദേശിവത്കരണം നടപ്പാക്കാന്‍ പദ്ധതി

ഒമാനില്‍ കൊവിഡ് ബാധിതര്‍ 36,000 കടന്നു

click me!