മസ്കറ്റ്: ഒമാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം 36000 കടന്നു. ഒമ്പതു പേരാണ് കൊവിഡ് ബാധിച്ച് ഇന്ന് ഒമാനില്‍ മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം153 ആയി ഉയർന്നു. 1132 പേർക്ക് കൂടി കൊവിഡ് ബാധിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് സ്ഥിരീകരിച്ചു. 

രോഗം ബാധിച്ചവരില്‍ 639 ഒമാൻ സ്വദേശികളും 493 വിദേശികളുമാണ് ഉൾപ്പെടുന്നത്. ഇതിനകം 36034  പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. ഇതിൽ 19482 രോഗികൾ സുഖം പ്രാപിച്ചതായും അധികൃതർ വ്യക്തമാക്കി.

ഓണ്‍ലൈന്‍ ഡെലിവറി രംഗത്തും സ്വദേശിവത്കരണം നടപ്പാക്കാന്‍ പദ്ധതി

കൊവിഡ് അതിജീവനത്തിലേക്ക് യുഎഇ; രോഗികളുടെ എണ്ണം രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍