
മസ്‌കറ്റ്: അടിയന്തര സാഹചര്യങ്ങളെ കുറിച്ച് പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ സഹായിക്കുന്ന 'നിദ' ഇലക്ട്രോണിക്ക് ആപ്ലിക്കേഷനുമായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം. ഒറ്റ ക്ലിക്കിലൂടെ ആംബുലന്‍സ് (എസ് ഒ എസ്) സംവിധാനം ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന ആളുകളിലേക്ക് എത്തുന്ന രീതിയിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.
ഒമാനില്‍ കടലില്‍ കാണാതായ രണ്ട് യുവാക്കള്‍ പത്ത് ദിവസത്തിന് ശേഷം രാജ്യത്ത് തിരിച്ചെത്തി
സംസാരിക്കാന്‍ കഴിയാത്തവരെയും കേള്‍വി വൈകല്യമുള്ള ആളുകളെയുമാണ് ഈ ഫീച്ചറിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു. അപകടങ്ങള്‍, പരിക്കുകള്‍, കെട്ടിടങ്ങളും മറ്റും തകര്‍ച്ച, തീപിടിത്തങ്ങള്‍, മുങ്ങിമരണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങള്‍ ആപ്പിലൂടെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും. ഏറ്റവും അടുത്തുള്ള സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് കേന്ദ്രം, സമീപത്തുള്ള ആരോഗ്യ സ്ഥാപനം എന്നിവ കണ്ടെത്താന്‍ സഹായിക്കുന്ന ഒരു ഇന്ററാക്ടീവ് മാപ്പും ആപ്ലിക്കേഷനില്‍ സജ്ജീകരിച്ചിട്ടുണ്ട്. സേവനങ്ങള്‍ മുഴുവന്‍ ആളുകളിലേക്കും എളുപ്പത്തില്‍ എത്തിക്കുകയാണ് ആപ്ലിക്കേഷനിലൂടെ ലക്ഷ്യം വെക്കുന്നത്.
സുഹാറില്‍ നിന്ന് ആദ്യമായി കോഴിക്കോടേക്ക് നേരിട്ട് സര്‍വീസുമായി സലാം എയര്‍
സുഹാര്‍: സുഹാറില്‍ നിന്ന് ആദ്യമായി കോഴിക്കോടേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിക്കാന്‍ സലാം എയര്‍. ജൂലൈ 22ന് സര്‍വീസ് ആരംഭിക്കും. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രണ്ട് വീതം സര്‍വീസുകളാണുള്ളത്.
രാത്രി 12.25ന് സുഹാറില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 5.30ന് കോഴിക്കോട് എത്തും. ഇവിടെ നിന്ന് രാവിലെ 6.20ന് വിമാനം പുറപ്പെടും. ഒമാന്‍ സമയം 8.15ന് സുഹാറില്‍ എത്തും. എയര്‍ അറേബ്യ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കണക്ഷന്‍ സര്‍വീസ് നടത്തിയിരുന്നെങ്കിലും മാസങ്ങള്‍ക്ക് മുമ്പ് ഈ സര്‍വീസ് അവസാനിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam